Entertainment

ജീത്തു ജോസഫ് ബിജു മേനോന്‍ – ജോജു ജോര്‍ജ് കൂട്ടുകെട്ടില്‍ ‘വലതുവശത്തെ കള്ളന്‍’ ആരംഭിച്ചു

കലാപരവും, സാമ്പത്തികവുമായ നിരവധി വിജയ ചിത്രങ്ങള്‍ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതു വശത്തെ കള്ളന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് ഇരുപത്തിയാറ് തിങ്കളാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു. ശ്രദ്ധേയമായ സിനിമകള്‍ നിര്‍മ്മിച്ച് പ്രശസ്തിയാര്‍ജിച്ച ആഗസ്റ്റ് സിനിമ യുടെ ബാനറില്‍ ഷാജി നടേശന്‍ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് – കെറ്റിനാ ജീത്തു , മിഥുന്‍ ഏബ്രഹാം. സിനി ഹോളിക്‌സ് സാരഥികളായ ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍

ഇടപ്പള്ളി ത്രീ ഡോട്ട്‌സ് സ്റ്റുഡിയോയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്. നടന്‍ ജോജു ജോര്‍ജ് ഫസ്റ്റ് ക്ലാപ്പും നല്‍കി. ആദ്യ രംഗത്തില്‍
ഗോകുല്‍ (ആട് ജീവിതം ഫെയിം) അഭിനയിച്ചു. ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍ . പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകവും അംഗീകാരവുമുള്ള ഈ അഭിനേതാക്കളുടെ ആദ്യ കോമ്പിനേഷന്‍ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ലെന, നിരഞ്ജന അനൂപ്, ഇര്‍ഷാദ്,, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്, മനോജ്.കെ.യു. ലിയോണാ ലിഷോയ്, കിജന്‍ രാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്,എഡിറ്റിംഗ്- വിനായക് ‘കലാസംവിധാനം, പ്രശാന്ത് മാധവ് മേക്കപ്പ് -ജയന്‍ പങ്കുളം, കോസ്റ്റ്യും ഡിസൈന്‍ – ലിന്‍ഡ ജീത്തു.സ്റ്റില്‍സ് – സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അറഫാസ് അയൂബ് ‘,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – ഫഹദ് പേഴുംമൂട്, അനില്‍.ജി. നമ്പ്യാര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷബീര്‍ മലവെട്ടത്ത്.കൊച്ചിയിലും, പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.