മെയ് അവസാനവാരത്തിൽ OTTയിലെത്തുന്നത് മികച്ച സിനിമകളാണ്. മെയിൽ OTT റിലീസിനെത്തുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
അഭിലാഷം
ഷംസു സൈബ സംവിധാനം ചെയ്ത സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവർ അഭിനയിച്ച ചിത്രമാണ് അഭിലാഷം. തിയേറ്ററിൽ നല്ല അഭിപ്രായം നേടിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. മെയ് 23നാണ് ചിത്രം OTT യിലെത്തിയത്.
ഹണ്ട്
2024 ൽ പുറത്തിറങ്ങിയ ചിത്രമായ ഹണ്ടും OTTയിലെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ തിയേറ്ററിലെത്തിയ ചിത്രം ഷാജി കൈലാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാവനയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് 23 ന് മനോരമാമാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്.
അയ്യര്‍ ഇന്‍ അറേബ്യ
ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, മുകേഷ് എന്നിവർ അഭിനയിച്ച ചിത്രം സണ്‍നെക്‌സ്റ്റിലൂടെയാണ് എത്തുന്നത്. എം എ നിഷാദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Content highlight; OTT movies