ആരാധകർ ഏറെയുള്ള ബോളിവുഡ് താരമാണ് ആലിയ ഭട്ട്. താരം അടുത്തിടെ ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഫഹദ് മികച്ച നടനാണെന്നും അദ്ദേഹത്തിന്റെ ആവേശം സിനിമ ഒരുപാട് ഇഷ്ടമാണെന്നും നടി പറഞ്ഞു. ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹവും അവർ തുറന്നുപറഞ്ഞു.
കാന്‍ രാജ്യാന്തര മേളയ്ക്കെത്തിയ താരം ബ്രൂട്ട് ഇന്ത്യയോട് സംസാരിക്കവെയാണ് മനസ്സു തുറന്നത്. ‘‘കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്. ഡാര്‍ലിങ്സ് എന്ന ചിത്രത്തില്‍ റോഷന് മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. അതിഗംഭീര നടനാണ് അദ്ദേഹം. ആവേശം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,’’ അലിയ ഭട്ടിന്റെ വാക്കുകൾ.
ജിഗ്ര ആണ് ഒടുവില്‍ പുറത്തുവന്ന ആലിയ ഭട്ടിന്റെ ചിത്രം. ആല്‍ഫ, ലവ് ആന്‍ഡ് വാര് എന്നിവയാണ് ഇനി പുറത്തുവരാനുള്ള താരത്തിന്റെ ചിത്രങ്ങള്‍.