Movie News

പാൻ ഇന്ത്യൻ ചിത്രമായ ‘കണ്ണപ്പ’യുടെ ഹാർഡ് ഡിസ്ക് കാണാനില്ല – kannappa movie hard disk missing

ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്

മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണപ്പയുടെ ഹാർഡ് ഡിസ്ക് കാണാതായാതായി പരാതി. ചിത്രത്തിലെ നിർണായക രം​ഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ആണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ ചിത്രത്തിൽ നായകനായി എത്തുന്ന വിഷ്ണു മഞ്ചുവിന്റെ ഓഫീസ് ജീവനക്കാരനായ രഘു, ചരിത എന്നീ രണ്ട് പേർക്കെതിരെ ഫിലിം നഗർ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

മുംബൈയിൽ നിന്ന് സിനിമയുടെ വിഎഫ്എക്സ് അടങ്ങിയ ഹാർഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയർ വഴി അയച്ചിരുന്നു. ഹൈവ് സ്റ്റുഡിയോസിനെ ട്വന്റി-ഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർ ബന്ധപ്പെട്ടപ്പോഴാണ് ഹാർഡ് ഡിസ്ക് കാണാതായ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ രഘു, ചരിത എന്നിവർക്കെതിരെ ട്വന്റി-ഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റെഡ്ഡി വിജയ് കുമാർ പോലീസിൽ പരാതി നൽകി.

‘കൊറിയർ കമ്പനിയുടെ രേഖകൾ പ്രകാരം, രഘുവാണ് ഹാർഡ് ഡിസ്ക് ഞങ്ങളുടെ ഓഫീസിൽ എത്തിച്ചത്. പരിശോധനയിൽ, രഘു ഈ ഹാർഡ് ഡിസ്ക് ചരിത എന്നയാൾക്ക് കൈമാറിയെന്ന് കണ്ടെത്തി. കമ്പനിയുടെ അനുമതിയില്ലാതെയും അറിയിക്കാതെയും അവർ ഡിസ്ക് കൈക്കലാക്കി.’ പാരാതിയിൽ പറയുന്നു. രഘുവിനേയും ചരിതയേയും ഇപ്പോൾ കാണാനില്ല. ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായ കണ്ണപ്പയിൽ മലയാളത്തിലെ മോഹൻലാലും സിനിമയിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

STORY HIGHLIGHT: kannappa movie hard disk missing