സീരിയൽ പ്രേമികൾക്ക് വളരെ പ്രിയങ്കരനായ താരമാണ് ജിഷിൻ മോഹൻ. ജിഷിൻ അടുത്തകാലത്താണ് വിവാഹമോചിതൻ ആയത്. നടി വരദ ആയിരുന്നു താരത്തിന്റെ ഭാര്യ ഇരുവരും വളരെ സന്തോഷപൂർവ്വമായ രീതിയിൽ മുൻപോട്ട് പോകുന്നതിനിടയിലാണ് ഒരു ദിവസം അപ്രതീക്ഷിതമായി വിവാഹമോചനം നേടുന്നത് ഇത് വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു.. വിവാഹമോചിതരായി എങ്കിലും ഇരുവരും എന്ത് കാരണം കൊണ്ടാണ് വേർപിരിഞ്ഞത് എന്ന് തുറന്നു പറഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് പലപ്പോഴും പ്രേക്ഷകർ തിരക്കിയിരുന്നു
അടുത്ത കാലത്താണ് ജിഷിൻ സീരിയൽ താരമായ അമയുമായി വീണ്ടും പുതിയൊരു ജീവിതം ആരംഭിച്ചത്. എന്നാൽ അത് വിവാഹത്തിൽ കലാശിച്ചിട്ടില്ല ഇരുവരും തമ്മിൽ ലിവിങ് ടുഗതർ ആണ് എന്നാണ് പറയുന്നത് വളരെ പെട്ടെന്ന് തന്നെ ഇരുവരും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിരുന്നു ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്കുവെക്കുന്ന പുതിയ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരാൾ ഉപേക്ഷിച്ചതിനെ അത്രമേൽ മനോഹരമായി മറ്റൊരാൾക്ക് സംരക്ഷിക്കാനും സ്നേഹിക്കാനും കഴിയുമെന്ന് പറഞ്ഞു കൊണ്ടാണ് ജിഷിൻ അമയ്ക്ക് ഒപ്പമുള്ള പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്
View this post on Instagram
എന്നും നിങ്ങൾ ഇതേപോലെ സന്തോഷത്തോടെ പോവട്ടെ എന്നും ഈ സ്നേഹം അതേപോലെ മുൻപോട്ട് കാണട്ടെ എന്നുമൊക്കെയാണ് ഇതിന് പലരും കമന്റുകൾ ആയി പറയുന്നത് ജിഷിന്റെ മകൻ ഇപ്പോൾ വരതയ്ക്കൊപ്പമാണ് താമസം ഇതുവരെയും വരദ ജിഷിനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്തുകൊണ്ടാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത് എന്ന് ഇപ്പോഴും ആർക്കും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തിട്ടില്ല. അതേസമയം ആരെങ്കിലും കാണാൻ വേണ്ടിയാണോ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത് എന്നും ചിലർ ചോദിക്കുന്നുണ്ട്