Movie News

ഫൺ റൈഡിനൊരുങ്ങി ‘ഇന്നസെന്‍റ് ‘; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് – innocent movie first look poster

‘മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അസീസ് നെടുമങ്ങാടും ജോമോൻ ജ്യോതിറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയയിലെ ടാൻസാനിയൻ താരം കിലി പോളും എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ഇത്.  പൂർ‍ണ്ണമായും കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രം പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി ആണ് നിർമ്മിക്കുന്നത്. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം നിഖില്‍ എസ്, എഡിറ്റർ റിയാസ് കെ ബദർ, സംഗീതം ജയ് സ്റ്റെല്ലാർ.

STORY HIGHLIGHT: innocent movie first look poster