ആര്യ ബഡായിയുടെയും സിബിന്‍ ബെഞ്ചമിന്റെയും വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിനു പിന്നാലെ ഇതേക്കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ആര്യയുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് സഹോദരി അഞ്ജന പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം
”ഒരുപക്ഷേ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കും ഞാന്‍. എനിക്ക് അത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ദിവസം ആയിരുന്നു, കോര്‍ മെമ്മറി എന്നു തന്നെ പറയാം. അതുകൊണ്ടാണ് ഇത്രയും സമയം എടുത്തത്. നിങ്ങള്‍ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാല്‍ അത് നടക്കും എന്ന് പറയാറില്ലേ?. അതുപോലെ ഞാന്‍ വര്‍ഷങ്ങളായി തീവ്രമായി ആഗ്രഹിച്ച ഒരു കാര്യമാണ് ഇത്. അവളുടെ വിവാഹദിനം… ഒടുവില്‍ അത് സംഭവിച്ചു. ഇത് വിവാഹനിശ്ചയം മാത്രമാണെന്ന് എനിക്കറിയാം, പക്ഷേ ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിവസമാണ്. ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി കാത്തിരുന്ന മറ്റൊരാള്‍ ഉണ്ടായിരുന്നു… അച്ഛന്‍… ഇപ്പോള്‍ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാകും”.
”നീയെനിക്ക് നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ആത്മാര്‍ത്ഥമായി സന്തോഷമുണ്ട്. നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോള്‍… ഡാഡ പറയാറുള്ളത് പോലെ ഒടുവില്‍ നീ ജീവിതത്തില്‍ സെറ്റിലാവുന്നത് കാണുമ്പോള്‍… സന്തോഷം തോന്നുന്നു. നമ്മള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയാം, എന്തൊക്കെ സംഭവിച്ചാലും നിന്റെ ബലമായി ഞാന്‍ എപ്പോഴും കൂടെയുണ്ടാകും”.