മലയാളികൾക്ക് സുപരിചിതനായ സോഷ്യൽ മീഡിയ ടാർസാനിയക്കാരനായ താരമാണ് മലയാളികൾ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന കിലി പോൾ. മലയാള ഗാനങ്ങളുടെ ലിപ്‌സിങ്ക് വീഡിയോകളിലൂടെയാണ് താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയെടുത്തത്. കഴിഞ്ഞ ദിവസം സതീഷ് തൻവി സംവിധാനം ചെയ്യുന്ന തന്റെ ആദ്യ സിനിമ കൂടിയായ ‘ഇന്നസെന്റ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചി ലുലു മാളില്‍ നടന്നപ്പോൾ താരവും എത്തിയിരുന്നു. അവിടെയും കിലി പോള്‍ തന്നെ ആയിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. ഇപ്പോഴിതാ ടൈറ്റില്‍ ലോഞ്ചിൽ വെച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
ശോഭനയാണ് തന്റെ ഇഷ്ട മലയാള നടി. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെയും ഇഷ്ടമാണെന്നും കിലി പറഞ്ഞു. കൂട്ടത്തിൽ തന്റെ മറ്റൊരു ആഗ്രഹവും കിലി പോൾ പങ്കുവെച്ചു. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാനായാൽ കേരളത്തിൽത്തന്നെ കൂടാനാണ് താത്പര്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ടാൻസാനിയപോലെതന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും. ഇത്രയും പേരെ താൻ പ്രതീക്ഷിച്ചില്ലെന്നും തന്നെ കാണാനെത്തിയ എല്ലാവർക്കും നന്ദിയുണ്ടെന്നും കിലി പോൾ പ്രതികരിച്ചു.
മലയാളം പാട്ട് പാടി സദസ്സിനെ കൈയിലെടുത്തതോടെ പിന്നാലെ ഉണ്ണിയേട്ടന്റെ നൃത്തം കാണണമെന്ന ആവശ്യവും ഉയർന്നു. താരങ്ങൾക്കൊപ്പം നൃത്തം ചെയ്‌തശേഷം. തന്നെ കാണാൻ എത്തിയ ആരാധകരെ ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്താണ് കിലി പോൾ മടങ്ങിയത്.
ടാൻസാനിയൻ വ്ലോഗറായ കിലി പോളിനും സഹോദരിക്കും ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത്. ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
STORY HIGHLIGHT: kili paul