Entertainment

നിഷ്‌ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസെന്റ് – ടൈറ്റില്‍ ലോഞ്ച് നടന്നു

മലയാളിയുടെ മനസ്സില്‍ നിഷ്‌ക്കളങ്കമായ ചിരിയും ചിന്തയും നല്‍കി അവരുടെ മനസ്സില്‍ ഇടം പിടിച്ച ഒരു നടനാണ് ഇന്നസന്റ്’.ഒരു പുതിയ മലയാള ചിത്രത്തിന് ഇന്നലെ ഈ നാമധേയം നല്‍കിയത് ഏറെ കൗതുകമായ ചില നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു.നവാഗതനായ സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ഇന്നസന്റ് എന്ന പേരു നല്‍കിയിരിക്കുന്നത്. യുവാക്കളുടെ ഇടയില്‍ ഏറെ അംഗീകാരം നേടിയ അല്‍ത്താഫ് സലിം, ജോമോന്‍ ജ്യോതിര്‍ (വാഴ ഫെയിം)അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. ചിത്രത്തിന്റെ ചിത്രികരണം പൂര്‍ത്തിയാക്കിക്കൊണ്ടാണ് മെയ് ഇരുപത്തിയാറ് തിങ്കളാഴ്ച്ച ടൈറ്റില്‍ ലോഞ്ച് കൊച്ചി ലുലു മാളില്‍ നടന്നത്.

സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകരുള്ള ടാന്‍സാനിയാക്കാരന്‍ കിലാ പോളിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങ് ഏറെ കൗതുകമായിരുന്നു. ഈ ചിത്രത്തില്‍ കിലാ പോള്‍ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഉണ്ണി എന്നാണ് കിലാ പോളിനെ ഇന്നസന്റ എന്ന ചിത്രത്തിന്റെ അണിയറക്കാര്‍ വിളിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ടേണിംഗ് പോയിന്റില്‍ കൗതുകമുള്ള ഒരു കഥാപാത്രത്തിന്റെ ആവശ്യകത വന്നപ്പോള്‍ അതിന്റെ ആലോചന ചെന്നെത്തിയത് കിലാ പോളിലാണ്. അതിനായി ടാന്‍സാനിയായില്‍ അദ്ദേഹത്തെ വരുത്തിയാണ് ചിത്രീകരണം നടത്തിയതെന്ന് ടൈറ്റില്‍ ലോഞ്ച് വേളയില്‍ സംവിധായകന്‍ സതീഷ് തന്‍വി വ്യക്തമാക്കി. ചിത്രത്തിന്റെ അഭിനേതാക്കളുടേയും,അണിയറ പ്രവര്‍ത്തകരുടേയും, സാന്നിദ്ധ്യത്തില്‍ പ്രശസ്ത സംവിധായകന്‍ മഹേഷ് നാരായണന്‍ ഇന്നസന്റ് എന്ന ടൈറ്റില്‍ പ്രകാശനം ചെയ്തു.

എലമെന്റ്‌സ് ഓഫ് സിനിമ എന്ന ബാനര്‍ പ്രകാശനം നിര്‍വ്വഹിച്ചത് പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ്. എലമെന്റ് സ് ഓഫ് സിനിമയുടെ ബാനറില്‍
എം.ശ്രീരാജ് ഏ.കെ.ഡി യാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അജയ് വാസുദേവ്, ജി. മാര്‍ത്താണ്ഡന്‍, ഡിക്‌സണ്‍ പൊടുത്താസ് എന്നിവരാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്.

പ്രശസ്ത നിര്‍മ്മാതാവ് സെഞ്ച്വറി കൊച്ചുമോന്‍,താരങ്ങളായ അല്‍ത്താഫ് സലിം, ജോമോന്‍ ജ്യോതിര്‍ , അന്നാ പ്രസാദ് ജോളി ചിറയത്ത് സംഗീത സംവിധായകന്‍ ജയ് സ്റ്റെല്ലര്‍ ,സംവിധായകന്‍ അജയ് വാസുദേവ്, ഡിക്‌സന്‍ പൊടുത്താസ് ‘ മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു.  നമ്മുടെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. സര്‍ക്കാര്‍ ജീവനക്കാരനായ ഒരു യുവാവിന്റെ  ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ചില  വ്യവസ്ഥതകള്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന്റേയും കഥകൂടിയാണ് ഈ ചിത്രം.

അസീസ് നെടുമങ്ങാട്, ആദിനാട് ശശി, തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ്, സര്‍ജി വിജയന്‍, സംവിധായകന്‍ സതീഷ് തന്‍വി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം – ജയ് സ്റ്റെല്ലര്‍,ഛായാഗ്രഹണം – നിഖില്‍ എസ്. പ്രവീണ്‍  എഡിറ്റിംഗ് – റിയാസ്, കലാസംവിധാനം – മധു രാഘവന്‍, മേക്കപ്പ് – സുധി ഗോപിനാഥ്, കോസ്റ്റ്യും ഡിസൈന്‍ – ഡോണ മറിയം ജോസഫ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സുമി ലാല്‍ സുബ്രമണ്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുരേഷ് മിത്രക്കരി ‘കൊച്ചി, തിരുവനന്തപുരം,എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.