മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍ ഹിറ്റായ ചിത്രമാണ് തുടരും. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ വാരികൂട്ടിയ ചിത്രം
മെയ് 30 മുതല്‍ ജിയോഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ഇപ്പോഴിതാ ഇത് പ്രമാണിച്ച് പുതിയ ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം 232.25 കോടി രൂപയാണ് നേടിയത്. കേരള ബോക്‌സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രവം കൂടിയാണ് തുടരും.
ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ബെന്‍സ് എന്നറിയപ്പെടുന്ന ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖത്തിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡര്‍ കാറുമായി ഒരു അസാധാരണ സംഭവത്തില്‍ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കില്‍ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഷാജി കുമാറാണ്. എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.
എന്നെ എൻ്റെ വഴിക്ക് വിട്ടേക്ക് സാറേ!
Thudarum will be streaming from 30 May only on JioHotstar.@mohanlal @shobana_actor @Rejaputhra_VM @talk2tharun#Thudarum #JioHotstar #JioHotstarMalayalam #ThudarumOnJioHotstar #Mohanlal #Shobhana #MalayalamCinema #Mollywood #ThudarumMovie… pic.twitter.com/sdshqiaZJI
— JioHotstar Malayalam (@JioHotstarMal) May 27, 2025