മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈപ്പ്. ഇപ്പോഴിതാ അഭിനേതാക്കൾക്ക് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ലെന്നും നല്ലൊരു നടന് അത് അപമാനമായി തോന്നുമെന്നും പറയുകയാണ് മണിരത്‌നം.
ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ആഗ്രഹിച്ചത് ലഭിക്കാന്‍ അഭിനേതാക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സംവിധായകനാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മണിര്തനം.
മണിരത്നത്തിന്റെ വാക്കുകൾ ഇങ്ങനെ…
ചില ആളുകളെ നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്തേണ്ടിവരും. ഞാന്‍ ചോദിക്കുന്നത് ചെയ്തില്ലെങ്കില്‍ നാലാം നിലയില്‍നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അഞ്ചുവയസ്സുള്ള കുട്ടികള്‍ക്ക് അസമയത്ത് ജോലി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചില അഭിനേതാക്കളോട് ചോദിക്കേണ്ടിവരും. എല്ലാത്തിനും ഒരൊറ്റ പരിഹാരമില്ല.
ആർട്ടിസ്റ്റുകൾക്ക് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ല. നല്ലൊരു അഭിനേതാവിന് അത് അപമാനമായി തോന്നും. സംവിധായകനെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന അഭിനേതാവാണ് കമല്‍ ഹാസൻ- മണിരത്‌നം പറഞ്ഞു.
content highlight: Maniratnam