റീലുകളിലൂടെ മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം കേരളത്തിന് സുപരിചിതനാണ് കിലി പോള്‍ എന്ന ഉണ്ണിയേട്ടൻ. ടാന്‍സാനിയ സ്വദേശിയാണ് കിലി.
ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ് താരം. കിലി ആദ്യമായി അഭിനയിക്കുന്ന മലയാളം സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയിൽ ലുലു മാളിൽ കിലി എത്തിയിരുന്നു. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം കഴിച്ച് കേരളത്തിൽ കൂടാണമെന്ന് പറയുകയാണ് കിലി. വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പറഞ്ഞു. ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്.
content highlight: Kili Paul