Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

കായ്‌ഫലം കുറയുന്നു, ഉത്‌പാദനക്ഷമതയും: കേരം കൈവിട്ട കേരളം..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 28, 2025, 11:31 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരനിരകളുടെ നാട് കേരളം…എന്നാൽ ഇന്ന് കഥ മാറുകയാണ്. ഇന്ന് വീട്ടിലെ കറിയ്ക്കരക്കയ്ക്കാൻ തേങ്ങ പുറത്ത് നിന്ന് വാങ്ങണം. വിപണിയിലെത്തുന്നതും അന്യസംസ്ഥാനങ്ങലിൽ നിന്നാണ്.തെങ്ങ് കൃഷി ചെയ്യുന്ന കൃഷിയിടത്തിന്‍റെ വിസ്‌തൃതിയില്‍ മുന്നിലെങ്കിലും തേങ്ങ ഉത്‌പാദനത്തില്‍ കേരളത്തില്‍ വര്‍ഷം തോറും ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നാളികേര വികസന ബോര്‍ഡിന്‍റെ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തെ കാത്തിരിക്കുന്ന ആ അപകടത്തിലേക്കാണ്.

നാളികേര ഉത്‌പാദനം ഗണ്യമായി കുറയുന്നതിന് കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ പലതാണ്. തെങ്ങിൻ തോട്ടങ്ങളുടെ വ്യാപ്‌തി കുറഞ്ഞതും കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമവും കൂമ്പുചീയലും കാറ്റു വീഴ്‌ചയുമെല്ലാം കർഷകർ നാളികേര കൃഷിയിൽ നിന്നും പിൻവലിയാൻ കാരണമാകുന്നു. ഇതെല്ലാം ഉത്‌പാദനത്തേയും സാരമായി ബാധിക്കുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഉത്‌പാദനം കുറഞ്ഞതോടെ വിപണിയില്‍ തേങ്ങക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചു കയറി. താല്‍ക്കാലികമായി കര്‍ഷകര്‍ക്ക് ഇത് ഗുണകരമാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന് ഇത് ദോഷം ചെയ്യുമെന്ന് പ്ലാനിങ് ബോര്‍ഡും സൂചന നല്‍കുന്നു. രോഗബാധ കാരണം തെങ്ങു കൃഷിയിലുള്ള താല്‍പര്യം നഷ്‌ടമാകുന്നുണ്ടെന്നാണ് കേര കര്‍ഷകര്‍ തന്നെ പറയുന്നത്.

2023- 24 വര്‍ഷം 765840 ഹെക്‌ടര്‍ സ്ഥലത്താണ് കേരളത്തില്‍ തെങ്ങ് കൃഷി ചെയ്‌തത്. ഇതില്‍ വിളഞ്ഞത് 5522.71 മില്യണ്‍ തേങ്ങയായിരുന്നു. ഹെക്‌ടര്‍ ഒന്നിന് 7211 തേങ്ങ എന്ന തോതിലായിരുന്നു ലഭിച്ച വിളവ്. തെങ്ങിന്‍ തോട്ടങ്ങളുടെ വിസ്‌തീര്‍ണം അല്‍പം കുറവായിരുന്നെങ്കിലും തൊട്ടു മുന്‍ വര്‍ഷം 760350 ഹെക്‌ടറില്‍ കൃഷി ചെയ്‌തപ്പോള്‍ 5628.42 മില്യണ്‍ തേങ്ങയായിരുന്നു കേരളത്തില്‍ വിളയിക്കാനായത്. പ്രതി ഹെക്‌ടറില്‍ ഉത്‌പാദനം 7402 ഉണ്ടായിരുന്നു.

2021-2022 വര്‍ഷത്തില്‍ 765440 ഹെക്‌ടറില്‍ കൃഷി നടത്തി കേരളം 5522.66 മില്യണ്‍ തേങ്ങ ഉത്‌പാദിപ്പിച്ചു. ഹെക്‌ടറൊന്നിന് 7215 എന്ന തോതിലായിരുന്നു ഉത്‌പാദനം. 2020-2021 വര്‍ഷത്തില്‍ 768810 ഹെക്‌ടറില്‍ തെങ്ങ് കൃഷി നടത്തിയപ്പോള്‍ വിളവ് 6942.60 മില്യണ്‍ തേങ്ങയായിരുന്നു. പ്രതി ഹെക്‌ടറില്‍ 9030 തേങ്ങ എന്ന തോതില്‍ വിളവ് ലഭിച്ചു.
2019-2020 വര്‍ഷം 760780 ഹെക്‌ടറില്‍ കൃഷി ചെയ്‌ത് 6980.30 മില്യണ്‍ തേങ്ങ ലഭിച്ചു. ഹെക്‌ടറൊന്നിന് 9175 തേങ്ങയെന്ന തോതിലായിരുന്നു ഉത്‌പാദനം. 2018-2019 വര്‍ഷം കൃഷി ഭൂമി 760950 ഹെക്‌ടറും ഉത്‌പാദിപ്പിച്ച തേങ്ങ 7683.55 മില്യണുമായിരുന്നു. ഹെക്‌ടറൊന്നിലെ ഉത്‌പാദനം 10097. 2017-18 ല്‍ തെങ്ങിന്‍ തോപ്പുകള്‍ 807130 ഹെക്‌ടറുണ്ടായിരുന്നു. ഉത്‌പാദനം 8452.05 മില്യണ്‍ തേങ്ങയായിരുന്നു. പ്രതി ഹെക്‌ടറില്‍ വിളവ് 10472 തേങ്ങ.

ഏറ്റവും കൂടുതല്‍ ഭൂമിയില്‍ നാളികേരക്കൃഷി നടത്തുന്ന സംസ്ഥാനം ഇന്നും കേരളമാണ്. വിസ്‌തൃതിയില്‍ മുന്നിലാണെങ്കിലും ഉത്‌പാദനത്തില്‍ മുന്നിലുള്ളത് കര്‍ണാടകയാണ്. 6151 മില്യണ്‍ തേങ്ങയാണ് 564620 ഹെക്‌ടറില്‍ നിന്ന് കര്‍ണാടകം 2023-24 വര്‍ഷത്തില്‍ ഉത്‌പാദിപ്പിച്ചത്. ഹെക്‌ടര്‍ ഒന്നിന് ലഭിച്ച വിളവ് 10894 തേങ്ങ.
വിളവില്‍ മുന്നില്‍ നില്‍ക്കുന്നത് തമിഴ്‌നാടാണ്. 492610 ഹെക്‌ടറില്‍ തെങ്ങ് കൃഷി ചെയ്‌ത തമിഴ്‌നാട് 6091.98 മില്യണ്‍ തേങ്ങ ഉത്‌പാദിപ്പിച്ചു. പ്രതി ഹെക്‌ടറില്‍ ഉത്‌പാദനം 12367 തേങ്ങ. കൃഷി ഭൂമി കുറവാണെങ്കിലും ആന്ധ്രാ പ്രദേശ് ഉത്‌പാദനത്തില്‍ ഏറെ മുന്നിലെത്തി. 107370 ഹെക്‌ടറില്‍ തെങ്ങ് കൃഷി ചെയ്‌ത ആന്ധ്ര 1707.08 മില്യണ്‍ തേങ്ങ വിളയിച്ചു. ഉത്‌പാദനം ഹെക്‌ടര്‍ ഒന്നിന് 15 899 തേങ്ങ.

തേങ്ങ മുഖ്യഘടകമായ കറികളും പലഹാരങ്ങളും പായസവും ശീലിച്ചവരാണ് കേരളീയർ. തേങ്ങയും വെളിച്ചെണ്ണയും പ്രധാന ഘടകങ്ങളായ വിഭവങ്ങൾ ശീലിച്ച കേരളീയർക്ക്, ഉത്‌പാദനക്കുറവ് കാരണം ഇവ രണ്ടിനും താങ്ങാനാവാത്ത വില നൽകേണ്ടി വരികയാണ്. തേങ്ങയ്ക്ക് ബദലായി മറ്റൊരു വസ്‌തു ഉപയോഗിക്കാൻ കഴിയില്ലെങ്കിലും, വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പാം ഓയിൽ പകരക്കാരനായി കടന്നുവരുന്നുണ്ട്. ഹോട്ടലുകളിലും വീടുകളിലും എണ്ണ പലഹാരങ്ങൾക്കായി പാം ഓയിലിൻ്റെ സാന്നിധ്യം വർധിച്ചുവരികയാണ്.
കൂടുതല്‍ കൃഷിയിടങ്ങളില്‍ തെങ്ങ് കൃഷി ചെയ്‌തിട്ടും വിളവ് കൂട്ടാനാവാത്തത് ഗവേഷകര്‍ക്കൊപ്പം കര്‍ഷകരേയും ചിന്തിപ്പിക്കുകയാണ്. മുന്‍ കാലങ്ങളില്‍ ചെയ്‌തത് പോലെ ജൈവ കൃഷിരീതികളും ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങളും പിന്തുടരുന്നതാണ് ഉത്‌പാദനം കൂട്ടാന്‍ ഏറ്റവും മികച്ച പോംവഴിയെന്ന് പ്രയോഗിക ജ്ഞാനം ഏറെയുള്ള കര്‍ഷകര്‍ പറയുന്നു.

ReadAlso:

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

വില 13.89 ലക്ഷം രൂപ; മഹീന്ദ്ര XUV 3XO EV വിപണിയിൽ എത്തി

പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

Tags: kerala agricultureCOCONUTAGRICULTUREcoconut farming

Latest News

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies