Movie News

‘ഒരു വടക്കൻ തേരോട്ടം’ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്ത് – oru vadakkan therottam movie teaser

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത്. ഒരു സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ധ്യാൻ ചെയുന്ന സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എൻ്റർടെയ്നർ ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. സരിഗമ മ്യൂസിക് ആണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിർവഹിക്കുന്നത് നവാഗതനായ സനു അശോകാണ്. ബി.ടെക് ബിരുദം നേടിയിട്ടും, ഓട്ടോറിഷാ ഓടിക്കാനെത്തിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയോടു കൂടിയാണ് ചിത്രത്തിൻ്റെ അവതരണം.

ഡ്രീം ബിഗ്ഗ് ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ, മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഛായാഗ്രഹണം പവി കെ പവൻ, എഡിറ്റിങ്ങ് ജിതിൻ ഡി കെ, ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

STORY HIGHLIGHT: oru vadakkan therottam movie teaser