റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് മഞ്ജു പത്രോസ്. അവിടെ നിന്നും സീരിയല്‍- സിനിമ അങ്ങനെ തിരക്കുളള ഒരു താരമായി മാറുകയായിരുന്നു മഞ്ജു. ചെറുതാണെങ്കില്‍ ചെയ്യുന്ന വേഷം പ്രേക്ഷകരില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന തരത്തിലാണ് മഞ്ജു ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുളളത്. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ഉട്യോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ മഞ്ജുവിന് ഉണ്ടായ സങ്കടത്തെ കുറിച്ച് മനസ്സ്തുറക്കുകയാണ് നടി. ഒരുപാട് കരഞ്ഞിട്ടാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും ആ സിനിമയിലെ കോസ്റ്റ്യൂം ഇഷ്ടപ്പെടാത്തതാണ് കാരണമെന്നും മഞ്ജു പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
മഞ്ജു പത്രോസിന്റെ വാക്കുകള്‍
”ഉട്യോപ്യയിലെ രാജാവ്’ ഞാന്‍ അത്ര ആസ്വദിച്ച് ചെയ്തതല്ല. ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞുമൊക്കെയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. സിനിമയിലെ കോസ്റ്റ്യൂം എനിക്ക് ഒട്ടും ഓക്കെയായിരുന്നില്ല. ഞാന്‍ സിനിമയിലേക്ക് വന്ന സമയമാണ്. കഥാപാത്രത്തെക്കുറിച്ച് ചോദിക്കുന്നതിനു മുന്‍പ് കോസ്റ്റ്യൂം എന്താണ് എന്താണെന്നാണ് അന്നൊക്കെ ഞാന്‍ ചോദിച്ചിരുന്നത്. പക്ഷേ, ഒരു കാലാകാരിയെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാള്‍ പ്രധാനം പെര്‍ഫോമന്‍സിനാണെന്ന് ഇന്നെനിക്ക് അറിയാം. വേലക്കാരിയുടെ വേഷമായിരുന്നു ആ സിനിമയില്‍. സാരിയും നൈറ്റിയുമായിരിക്കും കോസ്റ്റ്യൂം എന്നാണ് എന്നോട് ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, അവിടെ ചെന്നപ്പോള്‍ ഒരു ബ്ലൗസും മുണ്ടും എടുത്തു വെച്ചിരിക്കുന്നു. ബ്ലൗസ് ഇറക്കിവെട്ടി ഭയങ്കര വൈഡ് നെക്ക് ആയിരുന്നു. ഞാന്‍ ഭയങ്കരമായി കരഞ്ഞു. അത് ഇടില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോഴും നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം, ആ ബ്ലൗസ് ഞാന്‍ പരമാവധി വലിച്ച് കയറ്റി വെച്ചരിക്കുകയാണ്. കുനിയാനൊക്കെ പേടിയായിരുന്നു. വളരെ പ്രയാസപ്പെട്ട് ചെയ്ത് സിനിമയാണ്. ആ സിനിമയുടെ ഭാഗങ്ങള്‍ വ്യക്തമായി ഓര്‍മയില്ല. റിലീസായതിന് ശേഷം സിനിമ കാണാനും പോയിട്ടില്ല”.
മമ്മൂട്ടി എന്ന മനുഷ്യനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണെന്ന് എല്ലാവരും പറയും. പക്ഷേ അങ്ങനെയല്ല. മറ്റുള്ളവര്‍ക്ക് വാല്യൂ കൊടുക്കുന്ന ഒരു സാധാരണക്കാരനായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തെ എനിക്ക് വല്യ ഇഷ്ടമാണ്”., മഞ്ജു പത്രോസ് പറഞ്ഞു.