Movie News

അക്ഷയ് കുമാർ ഈസ് ബാക്ക്; ചിരിപ്പിക്കാൻ എത്തുന്നു ‘ഹൗസ്ഫുൾ 5’ ട്രെയ്‌ലർ എത്തി – housefull 5 trailer out

ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ചിത്രങ്ങളിൽ പേരുകേട്ട ചിത്രമാണ് ഹൗസ്ഫുൾ. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ രസിപ്പിച്ച് മുന്നേറാൻ ‘ഹൗസ്ഫുൾ 5 ‘ ന്‍റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം അക്ഷയ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് എന്നാണ് പ്രേക്ഷക അഭിപ്രായം. അമിതാഭ് ബച്ചന്‍ പോലും ട്രെയിലറിനെ പ്രകീര്‍ത്തിച്ച് രംഗത്ത് എത്തി എന്നതും ശ്രദ്ധേയമാണ്. ഗ്രാൻഡ്സൺ എന്റർടൈയ്ൻമെൻസിൻ്റെ ബാനറിൽ സാജിദ് നദിയാദ്‌വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്ത ഈ ചിത്രം വന്‍താര നിരയെ ഒരുക്കി ഒരു ക്രൂയിസ് കപ്പലില്‍ നടക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ചിത്രം ഒരു മികച്ച കോമഡി എന്റർടെയ്നര്‍ ആകും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രമുഖ താരങ്ങളായ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

STORY HIGHLIGHT: housefull 5 trailer out