ഏറെ പ്രേക്ഷക പ്രീതി നേടിയ ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിനു ശേഷം ദേശീയ, സംസ്ഥാന അവാർഡ് ജേതാവ് രാഹുൽ റിജി നായരും സൈജു കുറുപ്പും ഒന്നിക്കുന്ന പുതിയ ചിത്രം ഫ്ലാസ്കിലെ ആദ്യ ഗാനം പുറത്ത്. 1985 ൽ റിലീസ് ചെയ്ത മമ്മൂട്ടി – ഭരതൻ ചിത്രമായ കാതോട് കാതോരത്തിന് വേണ്ടി ഔസേപ്പച്ചൻ സംഗീതം പകർന്ന ‘നീ എൻ സർഗ സൗന്ദര്യമേ’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണ് ‘ഫ്ലാസ്ക്’ ചിത്രത്തിലൂടെ പുറത്തു വിട്ടത്.
ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് സൈജു കുറുപ്പ് എത്തുക. താരത്തിന്റെ ഈ പോലീസ് കഥാപാത്രം ഗാനമേളക്ക് സ്റ്റേജിൽ ആലപിക്കുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
story highlight: flask movie song