കേന്ദ്ര മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ വോയിസ് ഓവറോടെയാണ് അണിയറപ്രവര്‍ത്തകര്‍ മോഷന്‍ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള. സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂണ്‍ 20നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക എന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’, അഥവാ ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള.
കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്നുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോസ്്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ ആണ് ചിത്രം നിര്‍മാണം.
എഡിറ്റര്‍ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം- ജിബ്രാന്‍, മിക്‌സ്- അജിത് എ ജോര്‍ജ്, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കലാസംവിധാനം- ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ്‌സ്- രജീഷ് അടൂര്‍, കെ. ജെ. വിനയന്‍, ഷഫീര്‍ ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമൃത മോഹനന്‍.