മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്- മോഹന്‍ലാല്‍ എന്നിവരുടേത്. ഇപ്പോൾ ഹൃദയപൂർവ്വം എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കാൻ പോകുകയാണ് ഇരുവരും.
മോഹൻലാലിന്റേതായി അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ ഹിറ്റുകൾ ആയതിനാൽ ഹൃദയപൂർവ്വം സിനിമയ്ക്ക് മേലും ആരാധകർ പ്രതീക്ഷവെക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് മോഹൻലാൽ. ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ ഒരു കഥാപാത്രമായാണ് താൻ സിനിമയിൽ എത്തുന്നതെന്നാണ് നടൻ പറഞ്ഞത്.
‘ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം’ എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞത്.
ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.
അതേസമയം സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്.
അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.