ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത സിനിമയാണ് നരിവേട്ട. മെയ് 23ന് ആയിരുന്നു നരിവേട്ടയുടെ ഒറിജിനല്‍ പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് വെര്‍ഷന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് 30നാണ് നരിവേട്ടയുടെ തെലുങ്ക് വെര്ഷന് തിയറ്ററിലെത്തുക. ഇതിനോട് അനുബന്ധിച്ചുള്ള ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്.
ചിത്രത്തില്‍ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ചവെയ്ക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരന് എന്നിവരാണ് ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസൈന്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര് ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷന്‍- ഐക്കണ്‍ സിനിമാസ്, തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍- എ ജി എസ് എന്റര്‍ടൈന്‍മെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷന്‍- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷന്‍- വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷന്‍- ബാംഗ്ലൂര്‍ കുമാര്‍ ഫിലിംസ്, ഗള്‍ഫ് ഡിസ്ട്രിബ്യൂഷന്‍- ഫാര്‍സ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ഡിസ്ട്രിബ്യൂഷന്‍- ബര്‍ക്ക്ഷെയര്‍ ഡ്രീം ഹൗസ് ഫുള്‍.