Careers

കെഎ​സ്ആ​ർടിസി സ്വി​ഫ്റ്റി​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ ഒ​ഴി​വു​ക​ൾ…

കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ന് ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ ത​സ്തി​ക​യി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. 30,000 രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് ന​ൽ​ക​ണം.യോ​ഗ്യ​ത: ഹെ​വി ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ണ്ടാ​യി​രി​ക്ക​ണം (തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ക്ഷം ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് നേ​ട​ണം). പ​ത്താം ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. ഹെ​വി പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ഡ്രൈ​വി​ങ് പ​രി​ച​യം വേ​ണം.​

പ്രാ​യ​പ​രി​ധി 24-55 വ​യ​സ്സ്. വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി​യു​ള്ള അ​റി​വും ചെ​റി​യ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള അ​റി​വും അ​ഭി​കാ​മ്യം. ന​ല്ല കാ​ഴ്ച​ശ​ക്തി​യും ആ​രോ​ഗ്യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം.വി​ജ്ഞാ​പ​നം www.cmd.kerala.gov.inൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നി​ൽ ജൂ​ൺ 10 വൈ​കീ​ട്ട് 5 മ​ണി വ​രെ അ​പേ​ക്ഷി​ക്കാം.അ​പേ​ക്ഷ​ക​രെ ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്ത് എ​ഴു​ത്തു​പ​രീ​ക്ഷ​യും ഡ്രൈ​വി​ങ് ടെ​സ്റ്റും ഇ​ന്റ​ർ​വ്യൂ​വും ന​ട​ത്തി റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് നി​യ​മ​നം.

റാ​ങ്ക് ലി​സ്റ്റി​ന്റെ കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​മാ​യി​രി​ക്കും.വേ​ത​നം: എ​ട്ടു മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക് 715 രൂ​പ. അ​ധി​ക മ​ണി​ക്കൂ​റി​ന് 130 രൂ​പ അ​ല​വ​ൻ​സാ​യി ന​ൽ​കും. നി​ല​വി​ലു​ള്ള ഇ​ൻ​സെ​ന്റി​വ്/ ബ​ത്ത​യും ല​ഭി​ക്കും. സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.കേ​ര​ള സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സെ​ന്റ​ർ ഫോ​ർ മാ​നേ​ജ്​​മെ​ന്റ് ഡെ​വ​ല​പ്മെ​ന്റാ​ണ് (സി.​എം.​ഡി) റി​ക്രൂ​ട്ട്മെ​ന്റി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.

 

 

Tags: JOBcareers

Latest News