ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആര്യ. നടിയെന്ന നിലയിലും അവതാരകയെന്ന നിലയിലും ആര്യ ശ്രദ്ധ നേടിയിട്ടുണ്ട്. ആര്യയും മുന്‍ ബിഗ്ബോസ് താരവും ആര്‍ജെയുമായ സിബിനും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ വിവാഹ നിശ്ചയത്തിന്റെ കൂടുതല്‍ ഫോട്ടോകളും ഇവര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആര്യയെക്കുറിച്ച് സിബിന് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. ജാങ്കോ സ്പേസ് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സിബിന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സിബിന്റെ വാക്കുകള്‍…..
”ഞങ്ങളുടെ എന്‍ഗേജ്മെന്റ് ഫോട്ടോകള്‍ക്കു താഴെ നല്ല കമന്റുകള്‍ കാണുന്നതില്‍ ഒരുപാട് സന്തോഷം. ഞങ്ങള്‍ രണ്ടുപേരും ആലോചിച്ച് എടുത്ത തീരുമാനമാണിത്. വ്യക്തി ജീവിതത്തില്‍ എനിക്ക് വളരെ മോശം ഭൂതകാലമുണ്ട്. ആര്യയ്ക്കും അതുപോലെ തന്നെയാണ്. മാത്രമല്ല രണ്ടുപേരും പരസ്പരം നന്നായി അറിയാവുന്ന ആളുകളുമാണ്. അതുകൊണ്ടാണ് വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്. വിവാഹത്തെക്കുറിച്ചും ആര്യയെക്കുറിച്ചുമുള്ള കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള ഒരവസരത്തില്‍ പറയാം. താനൊരു ലോ പ്രൊഫൈല്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എനിക്ക് എല്ലായിടത്തും പോകുമ്പോള്‍ ഞാനായി തന്നെ ഇരിക്കാനാണ് ഇഷ്ടം. എന്ഗേജ്മെന്റിനുശേഷം പുറത്തിറങ്ങുമ്പോഴെല്ലാം ആര്യയെ കുറിച്ചാണ് ചോദ്യങ്ങളെല്ലാം. അടുത്ത് പരിചയമുള്ള ആളുകളെപ്പോലെയാണ് നമ്മളെ എവിടെ വെച്ച് കണ്ടാലും പലരും ട്രീറ്റ് ചെയ്യുന്നത്”.
അതേസമയം തന്റെ ട്വിന്‍ ആണ് സിബിന് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നായിരുന്നു സിബിനെക്കുറിച്ചുള്ള ചോദ്യത്തോട് ആര്യ നേരത്തേ പ്രതികരിച്ചത്.