കോമഡി റിയാലിറ്റി ഷോ താരമായിരുന്ന കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണശേഷം രേണു സോഷ്യല്‍ മീഡിയയില്‍ ഇടുന്ന റീലുകളും പോസ്റ്റുകളുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു. അടുത്തകാലങ്ങളായി സോഷ്യല്‍
മീഡിയയില്‍ വലിയതോതില്‍ വിമര്ശനമേല്ക്കേണ്ടിവരുന്ന ഒരു വ്യക്തി തന്നെയാണ് രേണു സുധി. ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യ വിവാഹത്തെ കുറിച്ചും,ആദ്യ ഭാര്യയെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് രേണു. മഴവില്ല കേരളം എക്സ്ക്ലൂസീവിന് നല്കിയ അഭിമുഖത്തിലാണ് രേണുവിന്റെ വെളിപ്പെടുത്തല്‍.
രേണുവിന്റെ വാക്കുകള്‍…
”സുധിചേട്ടന്റെ ആദ്യ ഭാര്യ മരിച്ചു പോയി. ആത്മഹത്യ ആയിരുന്നു. സുധിചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ച് അവര്‍ വേറെ ഒരാളോടൊപ്പം ഒളിച്ചോടി. അവരുടെ മരണവാര്‍ത്ത പറഞ്ഞപ്പോള്‍ പോലും കിച്ചുവിന് വിഷമം തോന്നിയില്ല. എനിക്ക് അവരോട് ദേഷ്യം ഒന്നുമില്ല. തന്നെ ഒരു തവണ ഫെയ്സ്ബുക്കില്‍ വീഡിയോ കോള്‍ ചെയ്തിരുന്നു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചിട്ട് പോലും കിച്ചുവിനെ കുറിച്ച് അവര്‍ ഒരുവാക്ക് പോലും അന്വേഷിച്ചില്ല. സുധിചേട്ടന് നിയമപരമായി വിവാഹം കഴിച്ചത് തന്നെയാണ്. എനിക്ക് സുധിചേട്ടന്റെ ആദ്യ ഭാര്യയോട് ദേഷ്യം ഒന്നും തോന്നിയിട്ടില്ല. സുധിചേട്ടനെയും കിച്ചുവിനെയും ആദ്യം എനിക്ക് കിട്ടിയില്ലലോ എന്ന് തോന്നിയിട്ടുണ്ട്”.