ടേക്ക് ഓഫ്, സി യു സൂൺ, മാലിക് തുടങ്ങി ഹിറ്റ് മേക്കറുകളുടെ സംവിധായകനാണ് മഹേഷ് നാരായണൻ. വലിയ ആരാധക സമൂഹത്തെ ഈ ചിത്രങ്ങളിലൂടെ സ്വന്തമാക്കിയ മഹേഷ് ഇപ്പോൾ ബോളിവുഡിൽ സംവിധായകനാകുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ വിവരം. മുൻപ് ഹിന്ദി സിനിമകളിലും എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള മഹേഷ് നാരായണന്റെ ഈ ചിത്രത്തിൽ സൽമാൻ ഖാനാണ് നായകനെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സൽമാൻ ഖാന് നായകനായെത്തുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിൽ വച്ച് സൽമാൻ ഖാനോട് മഹേഷ് നാരായണൻ ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്ഷൻ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെങ്കിലും, കഥയുടെ പ്രമേയം നടന് ഇഷ്ടമായെന്നും വരും മാസങ്ങളിൽ ഒരു പൂർണമായ തിരക്കഥ കേൾക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സൽമാന്റെ സഹോദരി അൽവിര ഖാൻ അഗ്നിഹോത്രി ആകും ഈ പ്രൊജക്ട് ഒരുക്കുന്നത്. ഇവരുടെ തന്നെ റീൽ ലൈഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആയിരിക്കും സിനിമ നിർമിക്കുന്നത്. സൽമാൻ ഖാൻ സമ്മതം മൂളുകയാണെങ്കിൽ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇതിന്റെ ചിത്രീകരണം ആരംഭിക്കാനാണ് നിർമാതാക്കളുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
content highlight: Mahesh Narayanan