മോഹന്‍ലാല്‍-ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയാണ് തുടരും. ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം, ഒടിടിയിലും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമ ഹിറ്റായതിനെ കുറിച്ചും, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷവുമെല്ലാം പങ്കുവെയ്ക്കുകയാണ് അമൃതവര്‍ഷിണി എന്ന കൊച്ചു മിടുക്കി. ക്ലബ് എഫമിന് നല്കിയ അഭിമുഖത്തിലായിരുന്നു അമൃതവര്‍ഷിണി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
അമൃതവര്‍ഷിണിയുടെ വാക്കുകള്‍….
”ലാലേട്ടനോടൊപ്പമുളള ചില സീനുകള്‍ കട്ട് ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നെ കാറില്‍ സ്കൂളില്‍ കൊണ്ടുവിടുന്നതാണ്. കാറില്‍ ഇരുന്ന എന്നെ ഉപദേശിക്കുമ്പോള്‍ ഞാന്‍ തിരിച്ച് ഉപദേശിക്കുന്നതാണ് ആ സീന്‍. ബ്രേക്ക് സമയത്ത് ഒരു ആന്റി വന്ന് ചോദിച്ചു, ലാലേട്ടന്റെ നമ്പര്‍ തരുമോ ഞാന്‍ വിളിച്ച് വെറുപ്പിക്കില്ലാന്ന് പറഞ്ഞു. അപ്പോള്‍ ലാലേട്ടന് പറഞ്ഞ് അതുകൊണ്ടല്ലാ ഞാന്‍ വിളിച്ച് വെറുപ്പിക്കും അതാ എന്ന്. ഞാനും ലാലേട്ടനും അത് കഴിഞ്ഞ് കാറില്‍ ഒരുമിച്ചാണ് പോയത്. അപ്പോള്‍ ലാലേട്ടന് എന്നോട് ചോദിച്ചു,എന്താ എന്റെ നമ്പര്‍ വേണോ എന്ന്. എനിക്ക് ഭയങ്കര പേടി ആയിരുന്നു അതുകൊണ്ട് ഞാന്‍ ചോദിച്ചില്ല. പക്ഷേ ഞാന്‍ ചോദിച്ചാല്‍ കിട്ടും അത് ഉറപ്പാണ്. ആ ബ്രേക്കില്‍ ഞാനും ലാലേട്ടനും ഒരുപാട് സംസാരിച്ചു.നല്ല രസകരമായ ഒരു നിമിഷമായിരുന്നു അത്. ലാലേട്ടന് എന്നോട് ചോദിച്ചു നീ എന്റെ ഏതൊക്കെ സിനിമ കണ്ടിട്ടുണ്ടെന്ന്. ലാലേട്ടേനൊടാപ്പം ഒരു മണിക്കൂര്‍ സംസാരിച്ചിരുന്ന ഞാന്‍ എന്റെ ഡയലോഗ് പോലും മറന്നു പോയി.നല്ല രസകരമായ നിമിഷങ്ങളായിരുന്നു അത്”.