Entertainment

പാലക്കാട്ട് ‘ആഘോഷം’ തുടങ്ങി

മലയാള സിനിമയില്‍എന്നും ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന ക്യാംബസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ ജോസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെ ആഘോഷം എന്ന ക്യാംബസ് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ആരംഭിച്ചു.

ഗുമസ്തന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമല്‍. കെ. ജോബിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രശസ്ത നടന്‍ വിജയരാഘവന്‍ ഫസ്റ്റ ക്ലാപ്പും നല്‍കി. നേരത്തേ ഫാദര്‍ മാത്യു വാഴയില്‍(ഡയറക്ടര്‍ യുവ ക്ഷേത്ര കോളജ്)വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസഫ് ഓലിക്കല്‍ കൂനന്‍ എന്നിവരും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
മെയ് മുപ്പത്തിയൊന്ന് ശനിയാഴ്ച്ചയായിരുന്നു ആഘോഷം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റം ശ്രദ്ധേയമായ ക്ലാസ്‌മേറ്റ്‌സിന്റെ സംവിധായകന്‍ ലാല്‍ ജോസ് സാര്‍ ഈ ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേന്‍ തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. നീലത്താമര എന്ന ചിത്രമൊഴിച്ച് തന്റെ ഒരു ചിത്രത്തിനും പൂജ നടത്തിയിട്ടില്ലായെന്ന് ലാല്‍ ജോസും പറഞ്ഞു. വിജയരാഘവന്‍ സ്ഫടികം ജോര്‍ജ്, ജെയ്‌സ് ജോര്‍ജ്, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധര്‍, നന്ദു പൊതുവാള്‍, നിഖില്‍ രണ്‍ജി പണിക്കര്‍, ദിവ്യദര്‍ശന്‍, സിനു സൈനുദ്ദീന്‍,റുബിന്‍ ഷാജി കൈലാസ്, ഡോ. ദേവസ്യാ കുര്യന്‍, ചിത്രത്തിലെ നായികയായ റോസ്മിന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കഥാകൃത്തുംനിര്‍മ്മാതാക്കളില്‍ ഒരാളുമായ ഡോ.ലിസ്സി.കെ. ഫെര്‍ണാണ്ടസ്സാണ് ആമുഖ പ്രസംഗം നടത്തിയത്.

സ്വര്‍ഗം എന്ന ചിത്രത്തിനു ശേഷം സി.എന്‍. ഗ്ലോബല്‍ മൂവിസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തേക്കുറിച്ചും കമ്പനിയേക്കുറിച്ചും ലിസ്സി.കെ.ഫെര്‍ണാണ്ടസ് തദവസരത്തില്‍ വിശദീകരിക്കുകയുണ്ടായി. നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയെന്ന
താണ് ഈ കമ്പനിയുടെ ലക്ഷ്യമെന്ന് ലിസ്സി.കെ.ഫെര്‍ണാണ്ടസ് പറഞ്ഞു.
പ്രധാനമായും ക്യാംബസ്സിനെ കേന്ദീകരിച്ചു കൊണ്ടുള്ള ഈ ചിത്രം ഒരുക്യാംബസ്സിലെ,എല്ലാ രസച്ചരടുകളും കോര്‍ത്തിണക്കിയുള്ളതാണ്.
കുട്ടികളുടെ ആഘോഷത്തിമിര്‍പ്പും, അവര്‍ക്കിടയിലെ കിടമത്സരങ്ങളും, പ്രണയവുമെല്ലാം ചേര്‍ന്ന ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ .

നരേന്‍ , വിജയരാഘവന്‍, ജയ്‌സ് ജോര്‍ജ്, ജോണി ആന്റെണി. രണ്‍ജി പണിക്കര്‍, ,അജുവര്‍ഗീസ്,റോസ്മിന്‍,ബോബികുര്യന്‍.ഷാജു ശ്രീധര്‍.റോണി ഡേവിഡ് രാജ്. ശ്രീകാന്ത് മുരളി, ദിവ്യദര്‍ശന്‍,റുബിന്‍ ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കര്‍, ശ്രീകാന്ത് മുരളി, ലിസ്സി.കെ.ഫെര്‍ണാണ്ടസ്,മഖ്ബൂല്‍ സല്‍മാന്‍ മനു രാജ്,, ഫൈസല്‍ മുഹമ്മദ്,വിജയ് നെല്ലിസ്,കൃഷ്ണ, നാസര്‍ ലത്തീഫ്, ‘ടൈറ്റസ് ജോണ്‍, അഞ്ജലി ജോസഫ്,ജെന്‍സ് ജോസ്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

സംഗീതം – സ്റ്റീഫന്‍ ദേവസ്സി ഗൗതംവിന്‍സന്റ് ,ഛായാഗ്രഹണം -റോ ജോ തോമസ് ,എഡിറ്റിംഗ് -ഡോണ്‍ മാക്‌സ് -കലാസംവിധാനം – രാജേഷ്.കെ. സൂര്യ.
മേക്കപ്പ് – മാളൂസ് കെ.പി.കോസ്റ്റ്യും – ഡിസൈന്‍ – ബബിഷ.കെ. രാജേന്ദ്രന്‍.
സ്റ്റില്‍സ്-ജയ്‌സണ്‍ ഫോട്ടോ ലാന്റ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അമല്‍ ദേവ്. കെ.ആര്‍.പ്രൊജക്റ്റ് ഡിസൈനര്‍ – ടൈറ്റസ് ജോണ്‍ .പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – പ്രണവ് മോഹന്‍, ആന്റെണി കുട്ടമ്പുഴ ‘പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍.സി.എന്‍ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ. ലിസ്റ്റി.കെ. ഫെര്‍ണാണ്ടസ്, ഡോ. പ്രിന്‍സ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യന്‍ ബ്രാംഗ്‌ളൂര്‍)ജെസ്സി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ യു.എസ്.എ) ജോര്‍ഡി മോന്‍ തോമസ് (യു.കെ) ബൈജു എസ്.ആര്‍.ബ്രാംഗ്‌ളൂര്‍) എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.