നടിയും ടെലിവിഷന്‍ അവതാരകയുമാണ് മീനാക്ഷി രവീന്ദ്രന്. നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെടുന്നത്. സിനിമകളിലും മീനാക്ഷി ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തെത്തുന്നതിനു മുന്‍പ് എയര്‍ഹോസ്റ്റസ് ആയിരുന്നു താരം. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
മീനാക്ഷി രവീന്ദ്രന് പറഞ്ഞത്….
”ഞാനും ഡെയ്നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങള്‍ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനെല്ലൊം ഉത്തരം പറഞ്ഞ് മടുത്തു. നാട്ടുകാരാണ് ഞങ്ങള്‍ ഒന്നിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നത്. അതു കേള്‍ക്കുന്നത് ഞങ്ങള്‍ക്ക് സന്തോഷമാണെന്ന് പറയുന്ന ആളുകളൊക്കെയുണ്ട്. 21ാം വയസില്‍ ഒരു പ്രണയം ഉണ്ടായിരുന്നു. അന്ന് ഞാനൊരു കലിപ്പന്റെ കാന്താരി ആയിരുന്നു. അത് നമ്മുടെ കണ്ടീഷനിംഗിന്റെ പ്രശ്നമാണ്. അതൊക്കെ ഓക്കെ ആണ് എന്നൊക്കെ ആയിരുന്നല്ലോ ആ പ്രായത്തില്‍ വിചാരിച്ചിരുന്നത്. ഇങ്ങനെയല്ല വേണ്ടത് എന്ന് മനസിലായപ്പോള്‍ ഞാനത് ഒഴിവാക്കി. നമ്മള് എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്”.