മദ്രാസ് മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന മദ്രാസ് മാറ്റിനി എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. കാര്ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഡ്രീം വാരിയര്‍ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ‘മദ്രാസ് മാറ്റിനി’ ഹൃദയസ്പർശിയായ ഒരു കുടുംബ ചിത്രമാണ്. ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു.
ചിത്രത്തിലെ ഉശിര് ഉന്നൈതാൻ എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായിരിക്കുന്നത്. സ്നേകൻ എഴുതിയ വരികൾക്ക് കെ സി ബാലസാരംഗൻ സംഗീതം പകർന്ന് വിജയ് യേശുദാസ് ആലപ്പിച്ചിരിക്കുന്നു.
ചിത്രത്തിൽ കാളി വെങ്കട്ട്, റോഷ്നി ഹരിപ്രിയൻ, സത്യരാജ്, വിശ്വ എന്നിവർക്കൊപ്പം മലയാളത്തിലെ ഷേർലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് ജി.കെ, ഗാനരചന-സ്നേകൻ, സംഗീതം-കെ.സി ബാലസാരംഗൻ, എഡിറ്റിംഗ്-സതീഷ് കുമാർ സാമുസ്കി, കലാസംവിധാനം- ജാക്കി.
STORY HIGHLIHT: madras matinee