ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ വിവിധ പി ജി പ്രോഗ്രാമുകളിലേക്കുള്ള സ്പെഷ്യല്‍ റിസര്‍വേഷന്‍ സീറ്റുകളിലേക്കുള്ള (എന്‍.എസ്.എസ്., എന്‍.സി.സി., സ്പോര്‍ട്സ്, എക്സ്സര്വ്വീസ്-മെന്‍, കലാപ്രതിഭ, കലാതിലകം. കാഴ്ചശ്കതിയില്ലാത്തവര്, അനാഥര്‍, അംഗപരിമിതര്‍) എന്നിവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ അഞ്ചിന് രാവിലെ 11ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ നടക്കും. ലിസ്റ്റിലുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാവുന്നതാണെന്ന് സര്‍വ്വകലാശാല അറിയിച്ചു.