അജയ് ദേവ്ഗൺ നായകനായെത്തുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ‘റെയ്ഡ് 2’. മെയ് 1 ന് രാജ്യവ്യാപകമായി തിയേറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ റെയ്ഡ് 2 ഒടിടിയിൽ എത്താൻ ഒരുങ്ങുന്നു. ജൂൺ 27 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് നൽകുന്നത്. ഇക്കാര്യത്തിൽ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ചിലപ്പോൾ ജൂലൈ ആദ്യവാരത്തിലേക്ക് സിനിമയുടെ ഒടിടി റിലീസ് നീണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അജയ് ദേവ്ഗൺ നായകനായെത്തുന്ന റെയ്ഡ് 2 എന്ന രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം 2018ൽ ഇറങ്ങിയ റെയ്ഡ് സിനിമയുടെ തുടർച്ചയാണ്.
റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, രജത് കപൂർ, സൗരഭ് ശുക്ല, സുപ്രിയ പതക്, യശ്പാൽ ശർമ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
STORY HIGHLIGHT: Ajay Devgn movie Raid 2