ചലച്ചിത്ര രംഗത്തുള്ള സ്ത്രീകളോട് അപര്യാദയായി പെരുമാറിയെന്ന് ഹോളിവുഡ് ഛായാഗ്രാഹകൻ പ്രതീക് ഷായ്‌ക്കെതിരെ ലൈംഗികാരോപണവുമായിഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ് ഇരയാക്കപ്പെട്ടവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അഭിനവ് സിങ് ആരോപണവുമായി രംഗത്തെത്തിയത്. പ്രതീക് ഷാ 20-ഓളം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് ആരോപണം.
പ്രതീക് ഷായുടെ മോശം പെരുമാറ്റത്തെപ്പറ്റിയുള്ള പരാതി നാലുവര്‍ഷം മുമ്പ് തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഇന്ത്യന്‍ വുമണ്‍ സിനിമാറ്റോഗ്രാഫേഴ്‌സ് കളക്ടീവ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹോളിവുഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതീക് ഷായെ ജോലി ആവശ്യവുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെട്ടെന്നും. ഈ സംഭാഷണം വളര്‍ന്നപ്പോള്‍ പ്രതിക് നഗ്നചിത്രം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഒരു യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ടുള്ള പരാതി യുവതി മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതീക് ഷായെ ബന്ധപ്പെട്ടപ്പോള്‍ അതൊരു ഒറ്റപ്പെട്ടസംഭവമാണെന്നും സംഭവത്തിൽ ക്ഷമ ചോദിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്നും പ്രതീക് പ്രതികരിച്ചതായും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കി. അഭിനവ് സിങ് തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം വഴി പ്രതീക് ഷായുടെ അതിരുവിട്ട ചാറ്റുകളും കൂടുതൽ വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്ത് വിട്ടിരുന്നു. സംഭവങ്ങളോടൊന്നും പ്രതീക് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പുതിയ ചിത്രം ഹോംബൗണ്ടിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രമേളയിലുള്ള പ്രതീക് ഷായെ പ്രതിനിധികരിച്ച് വിശദീകരണവുമായി ഹോംബൗണ്ടിന്റെ നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് രംഗത്തെത്തിയിരുന്നു.
STORY HIGHLIGHT: cinematographer pratik shah
















