തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് അഖിൽ അക്കിനേനിയുടെ വിവാഹ ക്ഷണക്കത്ത് കൈമാറി തെലുങ്ക് സൂപ്പർ താരം നാഗാർജുനയും അമലയും. അഖിൽ അക്കിനേനിയും സൈനബ് റാവദ്ജിയുമായുള്ള വിവാഹം ജൂൺ ആറിന് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും മുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
Actor #NagarjunaAkkineni, accompanied by his wife #AmalaAkkineni, visited Telangana CM #RevanthReddy at his residence in Jubilee Hills to extend a personal invitation to their younger son #AkhilAkkineni's wedding.@iamnagarjuna @amalaakkineni1 @AkhilAkkineni8 @revanth_anumula pic.twitter.com/AX4Snl1YrV
— Sandeep Athreya (@AthreyaSpeaks) May 31, 2025
അഖിലിന്റെ വിവാഹത്തിന് നാഗാർജുനയും അമലയും ആദ്യ ക്ഷണം നൽകിയത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കാണ്. നാഗാർജുനക്കും അമലക്കുമൊപ്പം സൈനബിന്റെ മാതാപിതാക്കളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വിവാഹത്തെക്കുറിച്ച് അക്കിനേനി കുടുംബം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല, എന്നാൽ ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ചടങ്ങ് നടക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. രാജസ്ഥാനി കൊട്ടാരത്തിൽ വെച്ചുള്ള ഡെസ്റ്റിനേഷൻ വിവാഹമായിരിക്കുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
വിവാഹ നിശ്ചയം പോലെ തന്നെ രഹസ്യമായ ചടങ്ങായിട്ടാകും വിവാഹവും നടക്കുക എന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ വിവാഹ നിശ്ചയ ചടങ്ങ് അക്കിനേനി കുടുംബ വീട്ടിലാണ് നടന്നത്. ലൈഫ് സ്റ്റൈൽ വ്ലോഗറാണ് സൈനബ്. മികച്ച ചിത്രകാരി കൂടിയായ അവർ നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച സൈനബ് കുടുംബത്തോടൊപ്പം പിന്നീട് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു.