Movie News

ബെൻസ് ഷണ്മുഖന്റെ അഴിഞ്ഞാട്ടം; ‘തുടരും’ ഫൈറ്റ് സീൻസ് ബിടിഎസ് പുറത്ത് – Behind the Fighter ‘Benz’

മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘തുടരും’. ഏറെക്കാലമായി ആരാധകര്‍ കാണാന്‍ കൊതിച്ച ലാലേട്ടനെ മലയാളികൾക്ക് വീണ്ടും കാട്ടി തന്ന ചിത്രം. ചെരിപ്പിടാതെ മണ്ണിൽ ചവിട്ടിനടക്കുന്ന റാന്നിക്കാരനായ സാധാരണ ടാക്സിഡ്രൈവർ. മോഹൻലാൽ അവതരിപ്പിച്ച ആ കഥാപാത്രമാണ് ആദി മുതൽ അവസാനം വരെയുള്ള ചിത്രത്തിന്റെ കരുത്ത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച ബെൻസ് ഷണ്മുഖന്റെ പുതിയ ബിടിഎസ് രംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

തിയേറ്ററിൽ ഏറെ കയ്യടി നേടിയ സംഘട്ടന രംഗങ്ങളുടെ ബിടിഎസ്സാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ഈ രംഗങ്ങളുടെ ചിത്രീകരണ അനുഭവങ്ങളും സംവിധായകൻ തരുൺ മൂർത്തിയും നിർമാതാവ് എം രഞ്ജിത്തും ഛായാഗ്രാഹകൻ ഷാജി കുമാറും എഡിറ്റർ ഷഫീഖും സംഗീത സംവിധായകൻ ജേക്സ് ബിജോയിയും ഓഡിയോഗ്രാഫർ വിഷ്ണു ഗോവിന്ദും പങ്കുവെക്കുന്നുണ്ട്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഇടം നേടി കഴിഞ്ഞു.

ലാലേട്ടന്റെ മെയ്വഴക്കവും സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും തന്നെയാണ് ഹൈലൈറ്റായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഇറങ്ങിയിട്ടുണ്ട്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്.

STOPRY HIGHLIGHT: Behind the Fighter ‘Benz’