ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ മികച്ച ജനപ്രീതി നേടിയ ചിത്രമായിരുന്നു. ഇപ്പോഴും ചിത്രത്തിനുള്ള ആരാധകർ ഏറെയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടായേക്കുമെന്ന് ലാൽജോസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിക്രമാദിത്യൻ 2ന്റെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചെത്തിയിരിക്കുകയാണ് വിക്രമാദിത്യൻ സംവിധായകൻ കൂടിയായ ലാൽ ജോസ്.
‘വിക്രമാദിത്യൻ രണ്ടാം ഭാഗത്തിന്റെ പണികൾ നടക്കുന്നുണ്ട്. വൺലൈൻ കാര്യങ്ങളൊക്കെ റെഡി ആയിട്ടുണ്ട്. നിലവിൽ കെ എൻ പ്രശാന്തിന്റെ പൊനം എന്ന നോവൽ സിനിമയാക്കാനുള്ള പരിപാടിയിലാണ്. ആ ചിത്രത്തിൽ ഫഹദ് ഉണ്ട്. മറ്റുള്ളവർ കൺഫോം ആയിട്ടില്ല.’ ലാൽ ജോസ് പറഞ്ഞു. ദുൽഖറും ഉണ്ണി മുകുന്ദനും വീണ്ടും ഒരേ സ്ക്രീനിൽ എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
2014 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നമിത പ്രമോദ്, അനൂപ് മേനോൻ, ലെന, സന്തോഷ് കീഴാറ്റൂർ, ജോയ് മാത്യു, സാദിഖ്, നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
STORY HIGHLIGHT: vikramadithyan 2