മലയാളികളുടെ പ്രീയ താരമാണ് മഞ്ജു വാര്യർ. അഭിനയ മികവിലും താരം ആളുകളോട് പുലർത്തുന്ന അനുഭാവ സമീപനവും എടുത്തുപറയേണ്ട കാര്യമാണ്. ചലച്ചിത്ര ലോകത്ത് നിന്ന് ഇടവേള എടുത്ത നടി സ്ത്രീപക്ഷ സിനിമകളിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ വിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പ്രതികരിച്ചത്. ആ വേദന ഇപ്പോഴും തന്റെ മനസ്സിൽ ഉണ്ടെന്ന് നടി പറയുന്നു.
മഞ്ജു വാര്യരുടെ വാക്കുകൾ:
ഓരോ നിമിഷവും അച്ഛന് ഉള്ളിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോവുന്നുമില്ല. അതെപ്പോഴുമുണ്ടാവും. പക്ഷേ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ല. നമ്മള് തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ,
content highlight: Manju Varrier