ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ടുകൾ. ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ അഭിനയത്തിലൂടെ ഇന്ത്യൻ പ്രേഷകർക്ക് പരിചിതയായ നേതാവും താരവുമാണ് സ്മൃതി. ഇതിന്റെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായും അതിൽ താരം പ്രധാന വേഷം ചെയ്യുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം.
ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ കേന്ദ്രമന്ത്രിയായ നടിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് ഈ സീരിയലില്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. എന്തായാലും ഇതില്‍ അണിയറക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ക്യൂങ്കി സാസ് ഭി കഭി ബഹു തിയുടെ പുതിയ സീസൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു, ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.
content highlight: Smrithy Irani