Celebrities

ആ മലയാള നടന്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്: വെളിപ്പെടുത്തി നടി സിമ്രാൻ | Simran

ഒരു തമിഴ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി

എക്കാലവും ഓർമിക്കപ്പെടുന്ന താരമാണ് സിമ്രാൻ. ഭാഷാതിർത്തികൾക്കപ്പുറമായി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന നടിയ്ക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടി സിമ്രാന്‍.  ഒരു തമിഴ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി. ഒരു ഐക്കോണിക് ഫിഗറാണ് മമ്മൂട്ടിയെന്നാണ് താരത്തിന്റെ പ്രതികരണം.

സിമ്രാന്റെ വാക്കുകൾ ഇങ്ങനെ….

മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ ഒരേ ഒരു സിനിമയാണ് ചെയ്തത്. ഇന്ദ്രപ്രസ്ഥം. അത് ഇവിടെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ എന്നായിരുന്നു പേര്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗര്‍ ആയിരുന്നു.

ഞാന്‍ ആ സിനിമയില്‍ മമ്മൂട്ടി സാറിന്റെ പെയര്‍ അല്ലായിരുന്നു. നല്ല രണ്ട് പാട്ടുകളുണ്ട് ആ പടത്തില്‍. വിദ്യാസാഗര്‍ സാറിന്റെ സംഗീതം അടിപൊളിയാണ്. അതായിരുന്നു എന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ മൂവി. തമിഴിന് മുമ്പ് ഞാന്‍ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിന് ശേഷമാണ് തമിഴില്‍ നേരുക്ക് നേര്‍ ചെയ്തത്.

മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്. കുറച്ചുപോലും മാറിയിട്ടേ ഇല്ല.

content highlight: simran

Latest News