മലയാളികൾ കൂടുതലായും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഇപ്പോൾ രേണു സുധി. വലിയൊരു ആരാധകനിരയെ തന്നെയാണ് രേണു സുധി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് ഭർത്താവ് സുധിയുടെ മരണത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായതിനെ തുടർന്ന് വലിയ ദൂതർ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയായിരുന്നു സുധി ഇപ്പോഴിതാ സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇതുവരെയും സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് ഒന്നും തന്നെ സുധി സംസാരിച്ചിട്ടില്ല ഇപ്പോൾ സുധിയുടെ ഭാര്യയെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ
‘ശാലിനി എന്നായിരുന്നു അവരുടെ പേര്. നല്ലൊരു നർത്തകി ആയിരുന്നു. എന്തുകൊണ്ടാണ് അവർ സുധിച്ചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ചു പോയതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാൻ തോന്നിയിട്ടില്ല.സുധിച്ചേട്ടനും മോനും എന്റേതാണെന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. പിന്നീട് എല്ലാം സംസാരിക്കാം എന്ന് സുധിച്ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. എന്നാൽ ചേട്ടന് വിഷമമാകുന്ന ഒന്നും സംസാരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്.എന്നാൽ ചില കാര്യങ്ങളൊക്കെ സുധിച്ചേട്ടനും കിച്ചുവും എന്നോട് പറഞ്ഞിരുന്നു. അവർ നിയമപരമായി വിവാഹിതരായിരുന്നില്ല.
മരിച്ചവരെക്കുറിച്ച് നമ്മൾ കുറ്റം പറയാൻ പാടില്ല. സുധിച്ചേട്ടന്റെയും സുധിച്ചേട്ടന്റെ ആദ്യഭാര്യയുടെയും ആത്മാവിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കാറുണ്ട്.ഒരിക്കൽ അവർ എനിക്ക് ഫേസ്ബുക്കിൽ മെസേജ് അയച്ചിരുന്നു. രേണുവിന് എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എനിക്കൊരു പിണക്കവുമില്ല, സന്തോഷമേയുള്ളൂ എന്ന് ഞാൻ പറഞ്ഞു.എനിക്കൊന്ന് കാണണമല്ലോ എന്ന് പറഞ്ഞപ്പോൾ കാണാമല്ലോ എന്നു പറഞ്ഞ് ഫെയ്സ്ബുക്കിൽ വീഡിയോ കോൾ ചെയ്ത് ഹായ് പറഞ്ഞു. അന്ന് കിച്ചുവിന്റെ കാര്യമൊന്നും ചോദിച്ചില്ല. ചിലപ്പോൾ എനിക്ക് എന്തു തോന്നും എന്നു തോന്നിയിട്ടാകാം