മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക വികാരം തന്നെയാണ് നടൻ മോഹൻലാൽ മോഹൻലാലിന്റെ ഓരോ വിജയങ്ങളും മലയാളി സ്വന്തം വിജയങ്ങളായാണ് ആഘോഷിക്കുന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത അതിമനോഹരമായ ചില സിനിമകൾ കൂടി മലയാളികൾക്ക് വേണ്ടി കാത്തു വെച്ചിട്ടുണ്ട് മോഹൻലാൽ ചിലതാണ് പത്മരാജൻ ചിത്രങ്ങൾ പത്മരാജൻ ചിത്രങ്ങളിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുമ്പോൾ അത് പ്രേക്ഷകർക്ക് അങ്ങേയറ്റം ഇഷ്ടം തോന്നുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ പലപ്പോഴും അത്തരം ചിത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ പത്മരാജൻ ചിത്രങ്ങളെ കുറിച്ച് മോഹൻലാൽ തന്നെ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
പത്മരാജന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലായിരുന്നു. എന്നാല്‍ ദൈവാധീനം കൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ ഒന്നല്ല,
അഞ്ച് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു. 1986ല്‍ അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളിലൂടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ദേശാടനക്കിളി കരയാറില്ല, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രങ്ങളായിരുന്നു അത്.സമൂഹ മാധ്യമങ്ങളിലൂടെയും സിനിമകളില്‍ പോലും ആഘോഷിക്കപ്പെട്ട, പിന്‍കാലങ്ങളില്‍ ക്ലാസ്സിക് ആണെന്ന് വാഴ്ത്തിയ ചിത്രമാണ് തൂവാനത്തുമ്പികള്‍.
ഇറങ്ങിയ കാലത്തേക്കാളും ആ സിനിമകള്‍ എല്ലാം ഇന്ന് ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അതാണ് ആ മഹാ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണ.അതുപോലതന്നെ കാലത്തിന് മുമ്പേ പിറന്ന ചിത്രങ്ങളായിരുന്നു സീസണും ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുമെല്ലാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.സോളമന്റെയും സോഫിയയുടെയും പ്രണയത്തെ മാത്രമല്ല, ക്ലാരയെയും മഴയെയും ജോണ്‍സണ്‍ മാഷിന്റെ സംഗീതവുമെല്ലാം എന്റെ മകളും മകനും അടങ്ങുന്ന തലമുറ ആരാധനയോടെ നോക്കുമ്പോള്‍ അതിന്റെയൊക്കെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്