കടയിൽ നിന്നും വാങ്ങി വരുന്ന പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കുക എന്നത് പണ്ടുമുതലേ കേട്ടുവരുന്ന കാര്യമാണ്. നന്നായി പച്ചക്കറികൾ കഴുകുന്നതിലൂടെ അവയിൽ ഒട്ടിപ്പിടിച്ച മണ്ണും കീടനാശിനികളുടെ അവശിഷ്ടങ്ങളും ഭക്ഷ്യവിഷബാധയും പ്രാണികളും നീക്കം ചെയ്യാനാകും. എന്നാൽ പച്ചക്കറികളിൽ നിന്ന് മാത്രമല്ല ഇന്ന് ഭക്ഷണത്തില്‍ നിന്ന് പോലും പാറ്റ, പല്ലി തുടങ്ങിയവയൊക്കെ കിട്ടുന്ന എത്ര എത്ര സംഭവങ്ങൾ നാം കേൾക്കുന്നു.
പച്ചക്കറികളിൽ നിന്ന് പുഴുവിനെയും മറ്റ് പ്രാണികളെയും കിട്ടുന്നത് സാധാരണമാണ്. എന്നാൽ ഇപ്പോഴിതാ ഒരു യുവതി വാങ്ങിയ ക്യാപ്സിക്കത്തിനുള്ളിൽ നിന്നും കിട്ടിയ ജീവിയെ കണ്ട് അമ്പരന്ന് നിൽക്കുകയാണ് സോഷ്യൽ മീഡിയ. യുവതി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ച വീഡിയോയിൽ പച്ച ക്യാപ്സിക്കം മുറിച്ചപ്പോള്‍ അതിനുള്ളിൽ ഒരു ജീവനുള്ള തേളിനെയാണ് കിട്ടിയത്. ആദ്യം ആ ജീവി ചത്തുപോയെന്നാണ് അവര്‍ കരുതിയത്. പക്ഷേ കത്തി ഉപയോഗിച്ച് ചെറുതായി തട്ടിയപ്പോൾ തേൾ നീങ്ങാൻ തുടങ്ങുന്നതും വീഡിയോയിലൂടെ കാണാം. എന്നാൽ തേൾ ഒരു ചെറിയ വിള്ളലോ ദ്വാരമോ വഴിയാകാം ക്യാപ്സിക്കത്തിനുള്ളിൽ പ്രവേശിച്ചതെന്നാണ് കരുതുന്നത്.
View this post on Instagram
അഭിനിത് കൗർ ചൗള ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കൊണ്ടിരിക്കുന്നതും കമെന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതും. ‘പാചകം ചെയ്യുന്നതിനുമുമ്പ് എല്ലായ്പ്പോഴും പച്ചക്കറികൾ നന്നായി കഴുകി പരിശോധിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രം.’ എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
STORY HIGHLIGHT: scorpion in vegetables