ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) അഡ്വാന്‍സ്ഡ് 2025-ന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാണ്പൂരിനാണ് ഈ വര്‍ഷത്തെ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്നത്. ഐഐടി ഡല്‍ഹി സോണില്‍ നിന്നുള്ള രജിത് ഗുപ്ത അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം നേടി (AIR 1). 360ല്‍ 332 മാര്‍ക്ക് ആണ് അദ്ദേഹം നേടിയത്.
പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അവരുടെ സ്കോര്‍കാര്‍ഡുകളും അന്തിമ ഉത്തരസൂചികകളും ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.inല്‍ പരിശോധിക്കാം. ജെഇഇ അഡ്വാന്‍സ്ഡ് 2025 മെയ് 18-നാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിട്ടാണ് (സിബിടി) നടന്നത്.
ഈ വര്‍ഷത്തെ ജെഇഇ അഡ്വാന്‍സ്ഡില്‍ കടുത്ത മത്സരം ദൃശ്യമായിരുന്നു. പേപ്പര്‍ 1-ലും പേപ്പര്‍ 2-ലും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ലഭിച്ച മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. ഓരോ പേപ്പറിനും 180 മാര്‍ക്ക് വീതമായിരുന്നു, അതിനാല്‍ ആകെ പരമാവധി മാര്‍ക്ക് 360 ആയിരുന്നു.കോമണ്‍ റാങ്ക് ലിസ്റ്റില്‍ (സിആര്‍എല്‍) ഉള്‍പ്പെടുന്നതിന്, വിദ്യാര്‍ത്ഥികള്‍ക്ക് വിഷയങ്ങള്‍ക്കനുസരിച്ചുള്ള യോഗ്യതാ മാര്‍ക്കും മൊത്തത്തിലുള്ള യോഗ്യതാ മാര്‍ക്കും നേടേണ്ടതുണ്ടായിരുന്നു.
റാങ്ക് ജേതാക്കള്‍
രജിത് ഗുപ്ത എഐആര്‍ 1 (ഐഐടി ഡല്‍ഹി സോണ്‍)
സാക്ഷം ജിന്‍ഡാല്‍ എഐആര്‍ 2
മാജിദ് മുജാഹിദ് ഹുസൈന് എഐആര്‍ 3
പാര്‍ത്ഥ് മന്ദര്‍ വര്‍തക് എഐആര്‍ 4
ഉജ്ജ്വല്‍ കേസരി എഐആര്‍ 5
അക്ഷത് കുമാര്‍ ചൗരസ്യ എഐആര്‍ 6
സാഹില്‍ മുകേഷ് ദിയോ എഐആര്‍ 7
ദേവേഷ് പങ്കജ് ഭയ്യാ എഐആര്‍ 8
അര്‍ണവ് സിംഗ് എഐആര്‍ 9
വഡ്ലമുടി ലോകേഷ് എഐആര്‍ 10