ആര്.ആര്.ബി. (റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്) എന്‍.ടി.പി.സി. (നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി) കളിലെ ബിരുദതല തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 മെയ് 13-ന് ആണ് പരീക്ഷ.
എന്‍.ടി.പി.സി. ബിരുദതല തസ്തികകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) 1, 2025 ജൂണ്‍ 5 മുതല്‍ 2025 ജൂണ്‍ 23 വരെ നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ 2025 ജൂണ്‍ 1-ന് പുറത്തിറങ്ങുമെന്നും സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് (City intimation Slip) 2025 മെയ് 27-ന് ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.
ബിരുദതല തസ്തികകള്‍
- ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍: 1,736 തസ്തികകള്‍
- സ്റ്റേഷന് മാസ്റ്റര്‍: 994 തസ്തികകള്‍
- ഗുഡ്സ് ട്രെയിന്‍ മാനേജര്‍: 3,144 തസ്തികകള്‍
- ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്: 1,507 തസ്തികകള്‍
- സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്: 732 തസ്തികകള്‍
അണ്ടര്‍ ഗ്രാജ്വേറ്റ് ലെവല്‍ തസ്തികകള്‍
- കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്: 2,022 തസ്തികകള്‍
- അക്കൗണ്ട്സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്: 361 തസ്തികകള്‍
- ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്: 990 തസ്തികകള്‍
- ട്രെയിന്‍സ് ക്ലര്‍ക്ക്: 72 തസ്തികകള്‍
പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം- https://indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,7,1281