സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ തുടരുന്നതിനിടെ അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധിക്ക് ആദ്യ അവാർഡ് ലഭിച്ചു. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025 ലെ മികച്ച താര ജോഡികൾക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. രേണു, പ്രജീഷ് എന്നിവർ അഭിനയിച്ച ‘കരിമിഴി കണ്ണാൽ’ എന്ന ആൽബത്തിനാണ് പുരസ്കാരം ലഭിച്ചത്.
ഈ സന്തോഷം രേണു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നന്ദി എന്നാണ് രേണു പോസ്റ്റിനൊപ്പം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രജീഷിനും രേണുവിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്. ഇതിനിടെ അഭിനയം നിർത്തില്ലെന്ന് രേണു പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു അഭിമുഖത്തിന്റെ വീഡിയോയും ഒപ്പമുണ്ടായിരുന്നു. അഭിനയം നിർത്താൻ മകൻ പറഞ്ഞാൽ കേൾക്കുമോ എന്ന ചോദ്യത്തിന് “അഭിനയം നിർത്തണമെന്ന് മകൻ എന്നോട് പറയില്ല. കാരണം എനിക്ക് ആകെയുള്ള വരുമാന മാർഗമാണ്. എന്റെ മക്കൾക്ക് വേണ്ടി തന്നെയാണ് ആ പണം ചെലവാക്കുന്നതും. പിന്നെ എന്തിന് അഭിനയം നിർത്താൻ അവൻ പറയണം”, എന്നായിരുന്നു രേണു പറഞ്ഞത്. “എന്നെ വിമർശിച്ചാൽ നിങ്ങൾക്ക് എന്ത് നേട്ടം. ആരെന്ത് പറഞ്ഞാലും അഭിനയം തുടരും”, എന്നും രേണു കുറിച്ചിരുന്നു.