കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് നാളെ മുതല്‍ തീയറ്ററിലെത്തും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്ഹാസന് ചിത്രം കൂടിയാണ് തഗ് ലൈഫ്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം
കമല്‍ഹാസനും മണിത്നവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്.
ആദ്യ ദിവസം മികച്ച കളക്ഷന്‍ തന്നെ സിനിമയ്ക്ക് നേടാനാകും എന്നാണ് പ്രതീക്ഷ. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര് മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 255 ല്‍ കൂടുതല്‍ സ്ക്രീനുകളില്‍ സിനിമ എത്തുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. വിക്രം നേടിയ 430 കോടിയെന്ന കളക്ഷനെ തഗ് ലൈഫിന് മറികടക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ‘വിക്രം’. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ സിനിമയ്ക്ക് വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിലും വമ്പന്‍ നേട്ടമുണ്ടാക്കാനായി.
#Vikram Final Box Office Collection :-
Tamil Nadu : ₹184.30 Cr
Kerala : ₹40.15 Cr
Andhra & Nizam : ₹38.90 Cr
Karnataka : ₹26.25 Cr
Rest of India : ₹18.25 Cr
Overseas : ₹122.75 Cr / $15.71 MnTotal Worldwide Gross : ₹430.60 Cr#3YearsOfVikram pic.twitter.com/nhVsWQrUkZ
— Box Office – South India (@BoxOfficeSouth2) June 2, 2025
അതേസമയം തഗ് ലൈഫിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാനായത്. യു എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.