Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

വേടന് അഭ്യര്‍ത്ഥന കുറിപ്പുമായി മൂണ്‍ വാക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 01:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നവാഗതരായ താരങ്ങളെ അണിനിരത്തികൊണ്ട് വിനോദ് എ.കെ.സംവിധാനം ചെയ്ത ചിത്രമാണ് മൂണ്‍ വാക്ക്. ലിജോ ജോസ് പെല്ലിശ്ശേരി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്‌നി അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ മൂണ്‍ വാക്ക് തിയേറ്ററില്‍ വിജയകരമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകന്‍ കൂടിയായ സുനില്‍, റാപ്പര്‍ വേടനോട് ഒരു അഭ്യര്‍ത്ഥനയുമായി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

പ്രിയപ്പെട്ട വേടന്‍,അങ്ങേക്ക് സാമൂഹ്യമാധ്യമങ്ങളില്‍ (ഫേസ്ബുക്ക്) അക്കൗണ്ട് ഉണ്ടോ എന്ന് എനിക്കറിയില്ലാ. ഞാന്‍ എന്നെ പരിചയപ്പെടുത്താം, ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ‘മൂണ്‍ വാക്ക്’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണു ഞാന്‍. 1980-90കളില്‍ കേരളക്കരയാകെ പടര്‍ന്ന് പിടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തിന്റെ പശ്ഛാത്താലത്തില്‍ പറയപ്പെടുന്ന കഥയാണു മൂണ്‍ വാക്ക്.

ചിത്രത്തിന്റെ പ്രീമിയര്‍ ഷോ മുതല്‍ ഞങ്ങളോട് സംവേദിച്ച കാണികള്‍ (അവരില്‍ പ്രശസ്തരും, (അ) പ്രശസ്തരും, കലാകാരന്മാരും നിരൂപകരും ഉള്‍പ്പെടും) എടുത്ത് പറഞ്ഞ കാര്യം ഇതിലെ പ്രധാന കഥാപാത്രമായ സുരയുടെ ജീവിതവും അങ്ങയുടെതും തമ്മിലുളള സാദൃശ്യമാണ്. ഈ ചിത്രത്തിന്റെ കഥാരൂപീകരണവും ചിത്രീകരണവും 2019ല്‍ പൂര്‍ത്തിയതാണെന്ന വസ്തുത ഞാന്‍ കുറിയ്ക്കുന്നു. പിന്നെയും ഞങ്ങളുടെ സുരയും അങ്ങയുടെ ജീവിതവും തമ്മില്‍ സാദൃശ്യമെങ്ങനെ എന്ന് ചോദിച്ചാല്‍, അത് അരികുവത്ക്കരിക്കപ്പെട്ടന്റെയും അവഗണിക്കപ്പെടുന്നവന്റെയും പോരിന്റെ കഥകള്‍ എന്നും എവിടെയുമൊന്ന് തന്നെ എന്നതാണു മറുപടി.

ഞങ്ങളുടെ ചിത്രം കണ്ട് ഇഷ്ടപ്പെട്ടവരില്‍ ചിലര്‍ എന്തു കൊണ്ട് ഇത് അങ്ങയെ കാണിക്കുന്നില്ലാ എന്ന സംശയം പ്രകടിപ്പിച്ചതു മുതല്‍ക്കാണു എന്നിലും അങ്ങനെ ഒരു അത്യാഗ്രഹം ജനിച്ചത്. പറഞ്ഞത് സത്യമുളള ഒന്നാണെന്ന ഉറച്ച ബോധ്യം ആ വഴിക്കൊരു ശ്രമം നടത്താന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കഴിയാവുന്ന വിധമെല്ലാം അതിനായി ഞാന്‍ പരിശ്രമിച്ചു. പക്ഷേ കലയുടെ ലോകത്ത് തീര്‍ത്തും അപ്രസ്‌കതരും ദുര്‍ബ്ബലരുമായ ഞങ്ങള്‍ക്ക് അങ്ങേയ്ക്കരികിലേക്ക് എത്തിപ്പെടാന്‍ പോലും കഴിഞ്ഞില്ലാ. പലരില്‍ നിന്നും ലഭിച്ച ഒന്ന് രണ്ട് നമ്പറുകളിലെക്ക് പലകുറി വിളിച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ലാ. ഒടുവിലാണു സാമൂഹ്യമാധ്യമമെന്ന തുറന്ന ലോകത്ത് വന്ന് ഒന്ന് അലറി പറഞ്ഞ് നോക്കാം എന്ന് ഞാന്‍ വ്യക്തിപരമായി തിരുമാനിച്ചത്.

പ്രിയ വേടന്‍, അങ്ങ് ഈ സിനിമ ഒന്ന് കാണാനും, അത് അങ്ങേക്ക് ”ഇഷ്ടമാകുന്നു എങ്കില്‍” മാത്രം ഒരു വാക്ക് പറയണമെന്നും ആഗ്രഹിക്കുന്നു. ഒരു കലാകാരനെ ഈ വിധം സമര്‍ദ്ദത്തിലാക്കുന്നതിലെ അനൗചിത്യം ഇതെഴുതുമ്പോഴും എന്നെ അലട്ടുന്നുണ്ട്. പക്ഷേ അപ്പോഴും ഈ എഴുത്തിനു പിന്നിലെ വികാരം താങ്കള്‍ക്ക് മനസ്സിലാവും എന്ന വിശ്വാസം എന്നില്‍ ദൃഢപ്പെടുന്നുമുണ്ട്.

സിനിമയാണു മാധ്യമം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുളള തിയേറ്റര്‍ ലൈഫില്‍ രണ്ടാമതൊരു അവസരം ഈ സിനിമക്കില്ലാ എന്ന് എവര്‍ക്കുമറിയാമല്ലോ. നാളെ ഈ സിനിമ ചരിത്രമായ ശേഷം ഇങ്ങനെ ഒന്ന് ഞാന്‍ അറഞ്ഞില്ലല്ലോ എന്ന് താങ്കള്‍ക്കും തോന്നരുതെന്ന വിചാരവും ഈ എഴുത്തിനു പിന്നിലുണ്ട്.

ReadAlso:

നിമിഷ നേരം കൊണ്ട് വൈറല്‍: നടിപ്പിന്‍ നായകന്‍ ചിത്രം കറുപ്പിന്റെ ടീസര്‍ പുറത്തിറങ്ങി

പിന്നണി ഗായികയായി ഗായത്രി സുരേഷ്; ‘തയ്യല്‍ മെഷീനി’ലെ ആദ്യ ഗാനം പുറത്ത് – thayyal machine first song released

‘ശരിക്കും ആ സിനിമയില്‍ മോഹിനി അല്ലായിരുന്നു ഫസ്റ്റ് ഹീറോയിന്‍, പഞ്ചാബി ലുക്കില്ലെന്ന് പറഞ്ഞ് നടിയെ മാറ്റി’; വെളിപ്പെടുത്തലുമായി നീന കുറുപ്പ്

പിറന്നാൾ ദിനത്തിൽ ഷാരൂഖ് ഖാൻ സ്റ്റൈലിൽ ആരാധകരെ അഭിസംബോധന ചെയ്ത് സൂര്യ – fans surround actor suriya’s house

‘ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ’: സ്വന്തം വീട്ടില്‍ നിന്നും നേരിടുന്നത് ക്രൂര പീഡനം; പൊട്ടി കരഞ്ഞ് നടി തനുശ്രീ ദത്ത

അതിനാല്‍ താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ ഈ ചിത്രമൊന്ന് കാണാന്‍ സന്മനസ്സ് ഉണ്ടാകണം. ഇത് ഇല്ലായ്മകളെയും തള്ളിപറയലുകളെയും പൊരുതി തോല്പിച്ച ഞങ്ങളുടെ സുരയുടെ കഥയാണു. കേരളമെമ്പാടും ഇതു പോലെ ആയിരകണക്കിനു സുരമാര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്ന് വന്ന് വേദികളില്‍ ചുവടുവെച്ചിരുന്നു എന്ന് ഇന്ന് ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഇത് കാണെണ്ടത് അങ്ങ് തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

താരനിബിഢമല്ലാത്ത, ഒരു പറ്റം പുത്തന്‍ കൂട്ടുകാരുടെ ഈ ഉദ്യമത്തിനു കേരളത്തിലെ യുവതയിലേക്കും മറ്റും എത്തിച്ചേരാനുളള പരിമിതി ഞങ്ങള്‍ നേരിടുകയാണു. ആയതിനാല്‍ തന്നെ കണ്ടവര്‍ കണ്ടവര്‍ ആവേശപൂര്‍വ്വം പ്രശംസിക്കുന്ന ഞങ്ങളുടെ ഈ കൊച്ചു സിനിമ പിടിച്ചു നില്ക്കാന്‍ പ്രയാസപ്പെടുകയാണു. ഞങ്ങള്‍ക്ക് മുന്നില്‍ ഇനി ദിവസങ്ങള്‍ മാത്രമെയുളളു അങ്ങയുടെ ഒരു നല്ല വാക്കിനു ഒരു പക്ഷേ ഒരു പാട് പേരിലേക്ക് ഇങ്ങനെയൊരു സിനിമയെ കുറിച്ചുളള സന്ദേശം എത്തിക്കാന്‍ ഉപകരിക്കും.

സാധിക്കുമെങ്കില്‍ അത് ഒരു കൈസഹായമാകും. അവഗണിക്കപ്പെടുന്നതിലും വലിയ വേദന ജീവിതത്തില്‍ മറ്റൊന്നില്ലാ എന്ന് താങ്കളോട് ഞാന്‍ പറയുന്നത് അനുചിതമാകും. ഈ എഴുത്തില്‍ യാതൊരുവിധ സമ്മര്‍ദ്ദവും ഉള്ളടങ്ങുന്നില്ലാ അങ്ങിലേക്ക് ഈ സന്ദേശം എത്തണമെന്ന അതിമോഹം മാത്രമെ ഉള്ളു. ഈ എഴുത്ത് തികച്ചും വ്യക്തിപരമാണു, സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കോ മറ്റ് അണിയറ പ്രവര്‍ത്തക്കോ ഇതിനെ കുറിച്ച് അറിവില്ലാ. അതിനാല്‍ തന്നെ ഇതിനെ ഏതൊരാള്‍ക്കും അവഗണിക്കുകയും ആകാം.

ഞങ്ങളുടെ സുരയെ കേരള ജനത മുഴുവനും ഏറ്റെടുക്കുന്ന ഒരു ദിനം സ്വപ്നം കണ്ട അനേകരില്‍ ഒരാള്‍ മാത്രമാണു ഞാന്‍ എന്ന് സുനില്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Tags: Malayalam MovieLISTIN STEPHENLijo Jose PellisseryRapper Vedan

Latest News

ഡിസി ഓഫിസിൽ നിന്ന് പടിയിറങ്ങി നേതാവ്; റിക്രിയേഷന്‍ മൈതാനത്ത് ജനസാഗരം

സഖാവിനെ കാണാൻ ജനത്തിരക്ക്; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്

കേരളം ആലപ്പുഴയിലേക്ക് ചുരുങ്ങി: രാഷ്ട്രീയം വി.എസിലേക്കു ഒതുങ്ങി; വികാരങ്ങളെല്ലാം വലിയ ചുടുകാട്ടില്‍ എത്തി; ഇനി ഓര്‍മ്മകളിലേക്ക് രാഷ്ട്രീയത്തിലെ ആ രണ്ടക്ഷരം

അഹമ്മദാബാദ് വിമാനാപകടം: UK സ്വദേശികളുടെ കുടുംബങ്ങൾക്ക് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.