Education

നീറ്റ് – യുജിയുടെ താത്‌കാലിക ഉത്തരസൂചികയും ഉത്തര ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജും പ്രസിദ്ധീകരിച്ചു – neet ug answer key

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ നീറ്റ്-യുജിയുടെ ഒഎംആർ ഉത്തര ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജും ഒഎംആർ ഷീറ്റിൽ നൽകിയ പ്രതികരണങ്ങളും താത്‌കാലിക ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു. neet.nta.nic.in എന്ന സൈറ്റിൽ ലഭ്യമാണ്. താത്‌കാലിക ഉത്തരസൂചികയിൽ പരാതിയുള്ളവർക്ക് ഓൺലൈനായി ഒരു ഉത്തരസൂചികയ്ക്ക് 200 രൂപ ക്രമത്തിലും ഒഎംആർ ഷീറ്റിലെ പ്രതികരണങ്ങളിൽ പരാതിയുണ്ടെങ്കിൽ ഒന്നിന് 200 രൂപ ക്രമത്തിലും ഫീസടച്ച് ജൂൺ 5ന് രാത്രി 11.50 വരെ ചലഞ്ച് ചെയ്യാം.

ഫീസ് അടയ്ക്കാതെ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. താത്‌കാലിക ഉത്തരസൂചികയുടെ ചലഞ്ചിനും ഒഎംആർ ഷീറ്റ് പ്രതികരണങ്ങളുടെ ചലഞ്ചിനുമുള്ള നടപടിക്രമം neet.nta.nic.in അറിയിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്. അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ള രീതിയിൽ അല്ലാതെ ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

പരീക്ഷാർഥിയുടെ ഹോംപേജ് വഴി ഓൺലൈനായാണ് പരാതിനൽകേണ്ടത്. നീറ്റ് രജിസ്ട്രേഷൻ സമയത്ത് നൽകിയിരുന്ന രജിസ്ട്രേഡ് ഇ-മെയിൽ വിലാസത്തിലേക്ക് ഒഎംആർ ഉത്തര ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജ് അയച്ചിട്ടുണ്ട്.

STORY HIGHLIGHT: neet ug answer key

Latest News