സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ വിമർശനം ഏൽക്കേണ്ടിവരുന്ന ഒരു വ്യക്തിയാണ് രേണു സുധി. രേണു പുതിയ ഏത് റീലുകൾ ചെയ്താലും അതിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ താരത്തെ തേടി എത്താറുണ്ട്. സുധി ചേട്ടനെ വിറ്റ് ഇഷ്ടം പോലെ പണമുണ്ടാക്കി രേണു എന്നാണ് കൂടുതൽ ആളുകളും പറയുന്നത്. എന്നാൽ ഇപ്പോൾ അത്തരം സംഭവങ്ങൾക്ക് ഒരു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രേണു തന്നെ രേണുവിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്
തന്റെ ബാങ്ക് ബാലൻസ് കാണിച്ചുകൊണ്ടാണ് രേണു രംഗത്ത് വന്നത് 952 രൂപയാണ് തന്റെ ബാങ്ക് ബാലൻസ് ഈ പൈസയാണ് ഞാൻ സുധിയെ വിറ്റ് ഉണ്ടാക്കിയെന്ന് നിങ്ങൾ പറയുന്ന പൈസ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല എനിക്ക് ഈ റീലുകളിൽ നിന്നും അതേപോലെ ചില ഇന്റർവ്യൂകളിൽ നിന്നും ഒക്കെ കിട്ടുന്ന തുച്ഛമായ തുകകൊണ്ട് എന്റെ കുഞ്ഞുങ്ങളുടെ കാര്യം നോക്കുക മാത്രമാണ് ചെയ്യുന്നത് അല്ലാതെ ഒരു കാര്യവും എനിക്ക് ആ പണം കൊണ്ട് നടക്കുന്നില്ല എനിക്ക് നല്ല ഒരു ഡ്രസ്സ് പോലുമില്ല
എന്റെ കൂട്ടുകാരി തന്ന അവളിട്ടുപഴകിയ പഴയ ഡ്രസ്സുകൾ ആണ് ഞാൻ ഇപ്പോഴും ഇടുന്നത് എനിക്കത് പറയുന്നതുകൊണ്ട് യാതൊരു നാണക്കേടും ഇല്ല ഡ്രസ്സ് ഇടും എനിക്കത് പ്രശ്നവും അല്ല. എനിക്കൊരു ഓർണമെൻസോ അല്ലെങ്കിൽ ഡ്രസ്സ് ഇടാനായി പുതിയ ഡ്രസ്സുകൾ ഒന്നുമില്ല ഞാൻ ഇതെല്ലാം തന്നെ പഴയതാണ് ഉപയോഗിക്കുന്നത് ഞാൻ ഇതൊക്കെ ഉപയോഗിക്കുന്നത് എന്റെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചോട്ടെ എന്ന് കരുതിയാണ് എനിക്ക് അതാണ് ഏറ്റവും വലുത് എന്നും രേണു പറയുന്നു