കമല്‍ഹാസനെ നായകനായി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് തഗ് ലൈഫ്. 37 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണി രത്‌നവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തഗ് ലൈഫിന് ഉണ്ട്. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസന്‍ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതും തഗ് ലൈഫിന് സമ്മശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കമല്‍ഹാസന്റെ പ്രകടനം മികച്ചതാണ് എന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. ചിമ്പുവും തൃഷയും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
https://twitter.com/THEPANIPURI/status/1930430329061552412?
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്‌നര്‍ ഡ്രീം ബിഗ് ഫിലിംസാണ്. തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും കൊച്ചിയിലും മെയ് 28 ന് തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളിലും പങ്കെടുത്തിരുന്നു.
എ ആര്‍ റഹ്മാന്‍ ടീമിന്റെ ലൈവ് പെര്‍ഫോമന്‍സോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയില്‍ മെയ് 24 ന് നടന്നിരുന്നു.
https://twitter.com/MoviesAbout12/status/1930447216071540866
















