മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപാടു പാട്ടുകള്‍ അദ്ദേഹം മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടു പോലെ തന്നെ കുടുംബ വിശേഷങ്ങളും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവധിക്കാലങ്ങളില്‍ ഭാര്യയുമായി എം.ജി.ശ്രീകുമാര്‍ വിനോദ യാത്രകളും നടത്താറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ടൈം സ്ക്വയറില്‍ നിന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും പ്രേക്ഷ ശ്രദ്ധ നേടുകയാണ്.
”അമേരിക്കയിലെ ടൈം സ്ക്വയറില്‍ അപ്രതീക്ഷിതമായി ഒരു ഗോള്‍ഡന്‍ ബാര്‍ ഞാന്‍ കണ്ടു. ഇപ്പോള്‍ സ്വര്‍ണ്ണത്തിനൊക്കെ ഭയങ്കര വിലയാണല്ലോ. രണ്ടെണ്ണം വാങ്ങാമെന്ന് പറഞ്ഞ് വില ചോദിച്ചപ്പോഴാണ് അറിഞ്ഞത്. അത് ഗോള്‍ഡന്‍ ബാര്‍ അല്ല, നമ്മുടെ നാട്ടില്‍ കിട്ടുന്ന മത്തി ആയിരുന്നുവെന്ന്. 1996 മുതലുളള മത്തിയാണ് ഇവിടെ ഗോള്‍ പാക്ക് ചെയ്ത് വെച്ചിരിക്കുന്നത്. ബര്‍ത്ത് ഡേ ഗിഫ്റ്റ് കൊടുക്കാനൊക്കെ ആളുകള്‍ ഇത് വാങ്ങാറുണ്ട്. ഒരോ ബോക്സിന് അതിന്റെ വര്‍ഷം എഴുതിയിട്ടുണ്ട്. വളരെ പൈസ മുടക്കിയാണ് ഇങ്ങനെയാരു സംരംഭം തുടങ്ങിയിരിക്കുന്നതെന്ന് കാണുമ്പോള്‍ തന്നെ മനസ്സിലാകും. ടൈം സ്ക്വയറിലും ആളുകള്‍ മത്തി വിറ്റ് ജീവിക്കുന്നുണ്ട്,പക്ഷേ കോടികളാണ് വില”- എം.ജി.ശ്രീകുമാര്‍.
ഗായകന് എം.ജി.ശ്രീകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ വീഡിയോ കണ്ടവര്‍ക്കും ഇത് ഒരു പുതിയ അറിവായിരുന്നു.