ഞാറയ്ക്കല്‍: അമൃത കോളേജ് ഓഫ് നേഴ്സിംഗ് കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്സിംഗ് വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഞാറക്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. കെടി മോളി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഞാറക്കല്‍ സര്‍ക്കാര്‍ വെക്കേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശൈലജ വി എം, ഞാറക്കല്‍ കൃഷി ഓഫീസര്‍ ഗായത്രി ദേവി എസ്, അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രൊഫസര്‍ ഡോ. സുനില്‍ എം എന്നിവര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കി. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ ഡിസൈനിങ് മത്സരത്തിന്റെ വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി പാവകളിയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അമൃത കോളേജ് ഓഫ് നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൃത്തം അവതരിപ്പിക്കുകയും ഗാനം ആലപിക്കുകയും ചെയ്തു.